മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ....നാലാം തവണയാണ് ഇഡി നോട്ടിസയക്കുന്നത്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഇത് നാലാം തവണയാണ് ഇഡി നോട്ടിസയക്കുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ മൂന്നു തവണയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ട് രവീന്ദ്രന്‍ ചോദ്യ ചെയ്യലിന് ഹാജരായിരുന്നില്ല.
കഴിഞ്ഞ തവണ നോട്ടീസയച്ചപ്പോള്‍ ഒരാഴ്ച്ചത്തെ സമയം രവീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം നിരസിച്ചുകൊണ്ടാണ് വ്യാഴാഴ്ച ഹാജരാകാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കോടതി അനുമതിയോടെ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയേയും സരിത്തിനേയും ഇഡി ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുക.
"
https://www.facebook.com/Malayalivartha