ഈ കളി ചോദിച്ച് മേടിച്ചത്.... സിഎം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാതെ കോടതിയില്‍ എത്തിയതോടെയും മറ്റ് ഉന്നതരുടെ പേരുകള്‍ മൊഴിയില്‍ വന്നതോടെയും പുതിയ നീക്കത്തിനായി ഇഡി; ഇഡി സ്‌പെഷല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഈയാഴ്ച വീണ്ടും കൊച്ചിയിലെത്തുന്നു

തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേന്ദ്ര അന്വേഷണം തണുക്കുമെന്നാണ് പലരും ധരിച്ചത്. എന്നാല്‍ അതെല്ലാം തെറ്റിയിരിക്കുകയാണ്. മാത്രമല്ല അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനാണ് നീക്കം.
കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കുന്നത് തടയാന്‍ പുതിയ നീക്കമാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നടത്തുന്നത്. ഇഡിയുടെ നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് ചെയ്തത്. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന്റെ പുതിയ നീക്കം.
റിവേഴ് ഹവാല കേസിലെ സ്വപ്നയുടേയും സരിത്തിന്റേയും രഹസ്യമൊഴി കേട്ട് കോടതി പോലും ഞെട്ടിയിരിക്കുകയാണ്. ഇവരുടെ മൊഴികളിലെ ചില പേരുകള്‍ പുറത്താകുകയും ചെയ്തിട്ടുണ്ട്. ഉന്നത വ്യക്തികളും സിനിമാതാരങ്ങളും വ്യവസായികളും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞ സമയത്ത് നിര്‍ണായക നീക്കം നടത്തുകയാണ് ഇഡി.
ഇഡി സ്‌പെഷല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഈയാഴ്ച വീണ്ടും കൊച്ചിയിലെത്തുകയാണ്. കഴിഞ്ഞയാഴ്ച 2 ദിവസം കൊച്ചിയിലെത്തി ജോയിന്റ് ഡയറക്ടര്‍ മനീഷ് വാധ്ര, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിയാലോചനകള്‍ക്കു ശേഷം അദ്ദേഹം ഡല്‍ഹിക്കു മടങ്ങിയതാണ്. ഈയാഴ്ച കസ്റ്റംസ്, എന്‍ഐഎ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിയാലോചന നടത്തും.
സ്വപ്നയെയും സരിത്തിനെയും ജയിലില്‍ ഇഡി ഇന്നും ചോദ്യം ചെയ്യും. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിനോട് ഇവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ വിശദാംശമാണ് ഇഡി തേടുന്നത്. കോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിക്കായി അപേക്ഷ നല്‍കും.
ഡോളറാക്കി മാറ്റാന്‍ കറന്‍സി നല്‍കിയെന്നതാണ് ഉന്നത വ്യക്തികള്‍ക്കെതിരെ സ്വപ്നയും സരിത്തും നല്‍കിയ മൊഴി. ഇതു യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്‍ ഡോളറാക്കി യുഎഇയിലേക്കു കടത്തിയെന്നും മൊഴിയിലുണ്ട്. ഡോളര്‍ കടത്ത് കസ്റ്റംസാണ് അന്വേഷിക്കുന്നത്. അതേസമയം, ഡോളറാക്കി മാറ്റാന്‍ കൊടുത്ത പണത്തെക്കുറിച്ചാണ് ഇഡി അന്വേഷണം.
സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടെയാണ് റിവേഴ്‌സ് ഹവാല ഇടപാടുകള്‍ പുറത്തു വന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ധനകാര്യ വകുപ്പിന്റെ ഉന്നതരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു.
സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്‌നയടക്കമുള്ളവരുടെ സ്വാധീനം കണക്കിലെടുക്കുമ്പോള്‍ കേസില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടാകാമെന്നു കസ്റ്റംസ് ബോധിപ്പിച്ചു. അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് അന്വേഷണ സംഘം സാമ്പത്തിക കുറ്റവിചാരണക്കോടതിയെ അറിയിച്ചു.
പ്രതികളായ പി.എസ്.സരിത്, സ്വപ്ന സുരേഷ്, കെ.ടി റമീസ്, സന്ദീപ് നായര്‍, എ.എം. ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികള്‍ വട്ടം ചുറ്റുന്നത് തെരഞ്ഞെടുപ്പ് കണ്ടാണെന്നാണ് പൊതുവേയുയര്‍ന്ന ആക്ഷേപം. എന്നാല്‍ അതിലപ്പുറത്ത് ഉണ്ടന്ന് തെളിയിക്കേണ്ട ബാധ്യത അന്വേഷണ സംഘത്തിനുണ്ട്. ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കൂടിയാണ് ഇഡി സ്‌പെഷല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ കൊച്ചിയിലെത്തുന്നത്.
"
https://www.facebook.com/Malayalivartha