ഹൈക്കോടതിയില്‍ ഇഡിക്കെതിരെ രവീന്ദ്രന്‍..... നാളെ കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്

ഹൈക്കോടതിയില്‍ ഇഡിക്കെതിരെ രവീന്ദ്രന്‍..... നാളെ കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ . കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ കൊച്ചിയില്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.
നാലാം തവണയാണ് ഇ.ഡി നോട്ടീസ് നല്‍കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ തന്നെ നിശ്ചിത സമയത്തിലധികം ചോദ്യം ചെയ്യരുതെന്ന് ഇ.ഡിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ തന്റെ അഭിഭാഷകനെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിയുടെ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് നേരത്തേ മൂന്നു തവണ നോട്ടീസ് നല്‍കിയപ്പോഴും രവീന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. നവംബര്‍ ആറിന് ആദ്യ നോട്ടീസിനു തലേന്ന് രവീന്ദ്രന്‍ കൊവിഡിന് ചികിത്സതേടി ആശുപത്രിയില്‍ അഡ്മിറ്റായി. രോഗമുക്തി നേടിയപ്പോള്‍ രണ്ടാം നോട്ടീസ് നല്‍കിയെങ്കിലും ശ്വാസതടസ്സം പറഞ്ഞ് ഒഴിഞ്ഞു.
തുടര്‍ന്ന്, കഴിഞ്ഞ 10 ന് ഹാജരാകന്‍ നോട്ടീസ് നല്‍കിയെങ്കിലും കൊവിഡാനന്തര അസ്വസ്ഥതകള്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചോദ്യംചെയ്യലിനു ഹാജരാകന്‍ രവീന്ദ്രന്‍ രണ്ടാഴ്ചത്തെ സാവകാശം തേടുകയായിരുന്നു. എന്നാല്‍, രവീന്ദ്രന്റെ ആരോഗ്യസ്ഥിതിയില്‍ ഇ.ഡി വിശദപരിശോധനയ്ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.
ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരുന്നതിനാല്‍, അതുകഴിഞ്ഞേ ചോദ്യം ചെയ്യലുണ്ടാകൂ എന്നു കരുതിയിരിക്കുമ്പോഴാണ് നാളെ ഹാജരാകാന്‍ ഇ.ഡി 12 ന് നോട്ടീസ് നല്‍കിയത്.
ഇ.ഡി നോട്ടീസ് നല്‍കിയതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫലപ്രദമല്ലെന്ന കണക്കു കൂട്ടലിലാണ് രവീന്ദ്രന്‍ ദീര്‍ഘനേരം ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ശിവശങ്കറിന്റെ സമാനമായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.രവീന്ദ്രന്റെ വാദങ്ങള്‍ഇ.ഡി അന്വേഷിക്കുന്ന ഒരു കേസിലും പ്രതിയല്ല. ഏതു കേസിലാണ് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് സമണ്‍സില്‍ പറയുന്നില്ല. കൊവിഡ് കാരണം ആരോഗ്യവാനല്ല. അത് കണക്കിലെടുക്കാതെ ഹാജരാകാന്‍ ഇ.ഡി തുടര്‍ച്ചയായി നോട്ടീസ് നല്‍കുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് ഏതു കേസിലാണെന്ന് അറിയാന്‍ അവകാശമുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതു പോലെ ദീര്‍ഘനേരം ചോദ്യം ചെയ്യാന്‍ കഴിയില്ല. അസുഖമുള്ളതിനാല്‍ ദീര്‍ഘനേരം ചോദ്യം ചെയ്യല്‍ നേരിടാനാവില്ല. ചോദ്യം ചെയ്യലിനായി നിശ്ചിത സമയത്തില്‍ കൂടുതല്‍ തടഞ്ഞുവയ്ക്കരുത്. ഇ.ഡിയുടെ നോട്ടീസുകള്‍ നവംബര്‍ നാല്, 20, ഡിസംബര്‍ മൂന്ന് തീയതികളില്‍ ഇ.ഡി രവീന്ദ്രന് നോട്ടീസ് നല്‍കി. കൊവിഡും അനുബന്ധ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ഹാജരാകാനാവില്ലെന്ന് ഓരോ തവണയും മറുപടി നല്‍കി. ഒടുവിലാണ് ഡിസം.12ന് വീണ്ടും നോട്ടീസ്.രവീന്ദ്രനിലേക്ക ്മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരുടെ മൊഴികളെ അടിസ്ഥാനമാക്കി കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള അന്വേഷണമാണ് രവീന്ദ്രന്റെ ചോദ്യംചെയ്യലിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha