കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല.... പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരമാര്‍ഗവുമായി കര്‍ഷകസംഘടനകള്‍ രംഗത്ത്.....

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല....പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരമാര്‍ഗവുമായി കര്‍ഷകസംഘടനകള്‍. 20 ദിവസം പിന്നിടുന്ന പ്രക്ഷോഭത്തിനിടെ മരിച്ചവരോടുള്ള ആദരസൂചകമായി 20-ന് രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലിസഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ജില്ലാകേന്ദ്രങ്ങളിലെ ഉപരോധത്തിന് കഴിഞ്ഞദിവസം തുടക്കമിട്ടതിനു പിന്നാലെയാണ് പുതിയ സമരമുറ. നിയമങ്ങള്‍ മുഴുവനായി റദ്ദാക്കലല്ല പോംവഴിയെന്നും മോദിസര്‍ക്കാര്‍ തുറന്നചര്‍ച്ചയ്ക്കു തയ്യാറാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രതികരിച്ചു.
കാര്‍ഷികവിഷയങ്ങളില്‍ ചര്‍ച്ചയ്ക്കായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷവും കര്‍ഷകസംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതുണ്ടാവില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയും വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാരിനെതിരേ വീണ്ടും കര്‍ഷകനേതാക്കള്‍ രംഗത്തെത്തി. സമരത്തിനായി ഡല്‍ഹിക്കു വരുന്നവരെ സര്‍ക്കാര്‍ തടയുകയാണെന്നും ഇത് ഏകാധിപത്യമാണെന്നുമാണ് ആരോപണം. സമരത്തിനു വരുന്ന കര്‍ഷകരെ ബലം പ്രയോഗിച്ചു തടഞ്ഞാല്‍ പോലീസ് സ്റ്റേഷനുകളില്‍ കന്നുകാലികളെ കെട്ടിയിടുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പുനല്‍കി.
ഈ സ്ഥിതി തുടര്‍ന്നാല്‍ ഡല്‍ഹി-മീററ്റ് ദേശീയപാത ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചു. കടലാസുസംഘടനകളെ രംഗത്തിറക്കി കര്‍ഷകപ്രക്ഷോഭത്തെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം വിലപ്പോവില്ലെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ളയും പ്രതികരിച്ചു. ഡല്‍ഹി-നോയ്ഡ അതിര്‍ത്തിയായ ചില്ലയില്‍ ഭാഗികമായി വാഹനഗതാഗതം അനുവദിച്ചിരുന്നെങ്കിലും ബുധനാഴ്ച പൂര്‍ണമായി സ്തംഭിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha