Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

കൊടുവള്ളിയില്‍ നടന്നത് തെമ്മാടിത്തങ്ങളുടെ അശ്ശീല ഉത്സവം; വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ്; സ്വന്തം സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്; കാരാട്ട് ഫൈസലിനെ സി.പി.എം പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി വിജയരഥത്തില്‍ എഴുന്നള്ളിച്ചു

17 DECEMBER 2020 03:56 PM IST
മലയാളി വാര്‍ത്ത

കൊടുവള്ളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേടിയത് പൂജ്യം വോട്ട്. ഇത് എല്‍.ഡി.എഫിന് ഏറെ വിമര്‍ശനങ്ങള്‍ നേടികൊടുത്തെങ്കിലും വിജയത്തിന്റെ ലഹരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ എന്തു ചെയ്യുന്ന അവസ്ഥയില്‍ എത്തിയിരുന്നു. അതു തന്നെയാണ് അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവര്‍ത്തകര്‍ ചെങ്കൊടിയുമായി വിജയരഥത്തില്‍ എഴുന്നള്ളിച്ചത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ് രംഗത്ത് വന്നിരിക്കുകയാണ്. സ്വന്തം സ്ഥാനാര്‍ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയരഥത്തില്‍ ഊരുചുറ്റിക്കുന്നത് ഇടതുപക്ഷ അശ്ലീലമാണെന്ന് ഡോ. ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. കൊടുവള്ളിയിലേത് കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ലെന്നും ഡോ. ആസാദ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ കണ്ടു. ഒന്ന് പാലക്കാട് നഗരസഭാ കെട്ടിടത്തിനുമേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നതാണ്. മറ്റൊന്ന് കാരാട്ടു ഫൈസലിന്റെ വിജയരഥം.

ഒരു നഗരസഭയിലെ വിജയം ബി.ജെ.പിയെ അവരുടെ അധമമായ ഹിന്ദുത്വ പുളപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍ കൂടുതല്‍ വിജയം കൊയ്യുമ്പോള്‍ എവിടെയെത്തിക്കില്ല! മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? ആരുടെ ഉദാസീനതകള്‍ക്ക് മേലാണ് അവര്‍ ചവിട്ടിക്കയറുന്നത്? അരുതെന്ന് വിലക്കാന്‍, നെറ്റിപ്പട്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ സംസ്ഥാന പോലീസിനും മതേതര പൗരസമൂഹത്തിനും ബാധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ വിപത്തിന്റെ കൊടിയാണ് പാലക്കാട്ട് ഉയര്‍ന്നിരിക്കുന്നത്.

രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാര്‍ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്.

രാഷ്ട്രീയം ഏതു വഴിയില്‍ തിരിയരുതെന്ന് ഓരോ ജനാധിപത്യ തല്‍പരനും കരുതുന്നുവോ അതുവഴി തെളിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ ചിത്രങ്ങളാണ് രണ്ടും. ശക്തമായ ജനവിധിക്ക് കളങ്കം ചാര്‍ത്തുന്ന അശ്ലീല ചിത്രങ്ങള്‍. ജനാധിപത്യ ജീവിതവും രാഷ്ട്രീയവും ഭയപ്പെട്ട രണ്ടപകടങ്ങളെ എഴുന്നെള്ളിക്കുന്ന ധിക്കാരം. രണ്ടിനോടും കലഹിക്കാതെ മുന്നോട്ടു പോകാനാവില്ല. വര്‍ത്തമാനകാല ഭീഷണികളുടെ ഈ നേര്‍ചിത്രങ്ങള്‍ നമ്മെ ഉണര്‍ത്തുമെങ്കില്‍ നന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends