കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കോട്ടയം എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവഞ്ചൂര്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം...
പ്രിയമുള്ളവരെ,
ഇന്ന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപ്പെട്ട സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha