ഞെട്ടലോടെ സഖാക്കള്‍... ആദ്യത്തെ പതിമൂന്ന് മണിക്കൂറിലെ ചോദ്യം ചെയ്യലിന് ശേഷം സി.എം. രവീന്ദ്രനെ ഇഡി വിടുമെന്ന് കരുതിയവര്‍ക്ക് തെറ്റി; രവീന്ദ്രനെ രണ്ടാം ദിനം ഇ.ഡി ചോദ്യം ചെയ്തത് 12 മണിക്കൂര്‍; ശിവശങ്കറിനെ പോലെ മാരത്തോണ്‍ ചോദ്യം ചെയ്യാനുറച്ച് ഇഡി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഇഡി ഇതുപോലെയാണ് മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിളിച്ചത്. അവസാനം സഖാക്കളെക്കൊണ്ടുപോലും ചോദിച്ചു, മാരത്തോണ്‍ ചോദ്യം ചെയ്തിട്ട് എന്തായെന്ന്. എന്നാല്‍ എന്തായെന്ന് ഇപ്പോള്‍ ശിവശങ്കര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അയ്യോ പാവമെന്ന് കരുതിയ ശിവശങ്കറിന് മാസങ്ങളായി ജാമ്യം പോലും കിട്ടിയിട്ട്. അതേ അവസ്ഥയിലേക്കാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്തത്. ആദ്യദിവസം 13 മണിക്കൂര്‍ ചോദ്യം ചെയ്തിട്ട് ഒന്നും കിട്ടിയില്ലെന്നാണ് പ്രചരണം നടത്തിയത്. എന്നാല്‍ നേരം പുലര്‍ന്നതോടെ രവീന്ദ്രന്‍ ഇഡി ഓഫീസിലെന്ന വാര്‍ത്തയാണ് ചാനലുകളിലൂടെ കണ്ടത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് സി.എം.രവീന്ദ്രനെ ഇ.ഡി തുടര്‍ച്ചയായ രണ്ടാംദിനം 12 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. വ്യാഴാഴ്ച 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണ ഇടപാടിലും സ്വര്‍ണക്കടത്തിലും ഒരു ബന്ധവും അറിവുമില്ലെന്ന് രവീന്ദ്രന്‍ ആവര്‍ത്തിച്ചു. എന്നാല്‍, സ്വത്തു സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്റെ മറുപടിയില്‍ വ്യക്തതക്കുറവുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കി. പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല.
ഇ.ഡി ആദ്യം നല്‍കിയ മൂന്നു നോട്ടീസുകളിലും കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങള്‍ നിരത്തി രവീന്ദ്രന്‍ ഹാജരായിരുന്നില്ല. നാലാമത്തെ നോട്ടീസ് കിട്ടിയതിനു പിന്നാലെ ഇ.ഡി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, വ്യാഴാഴ്ച കേസില്‍ വിധി വരുന്നതിനു മുമ്പായി രവീന്ദ്രന്‍ ഇ.ഡിക്കു മുന്നില്‍ ഹാജരായി.രവീന്ദ്രന് നിക്ഷേപമുള്‍പ്പെടെയുണ്ടെന്ന് സംശയിക്കപ്പെടുന്ന വടകരയിലെ ചില സ്ഥാപനങ്ങളിലും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് സ്വത്ത് വിവരങ്ങള്‍ ശേഖരിച്ചത്.
ഇഡി ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷക സാന്നിദ്ധ്യം രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അതും നഅനുവദിച്ചില്ല. ഇതിന് രവീന്ദ്രനെ പ്രേരിപ്പിച്ചത് ശിവശങ്കറിന് സംഭവിച്ചത് ഒഴിവാക്കാനായിരുന്നു എന്നാണ് കണക്കാക്കുന്നത്. ഇഡിചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ചപ്പോള്‍ ശിവശങ്കര്‍ ഇപ്പോള്‍ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ.ഡി ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളുകയും മിനിറ്റുകള്‍ക്കുള്ളില്‍ ഇ.ഡി. ശിവശങ്കറിനെ കസ്റ്റഡിയിലെടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഇതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാതെ, ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷക സാന്നിദ്ധ്യം ആവശ്യപ്പെട്ട് രവീന്ദ്രന്‍ കോടതിയെ സമീപിക്കാനുള്ള കാരണം. നോട്ടീസില്‍ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇ ഡി രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിര്‍ബന്ധിച്ച് മൊഴി പറയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ആശങ്കയും രവീന്ദ്രന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ദീര്‍ഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. എന്നാല്‍, കോടതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാതിരിക്കുന്നത് തിരിച്ചടിയാകും എന്ന കണക്കുകൂട്ടലിലാണ് കഴിഞ്ഞ ദിവസം പൊടുന്നനെ രവീന്ദ്രന്‍ ഇ.ഡി ഓഫീസിലെത്തിയതെന്നാണ് വിലയിരുത്തല്‍.
അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ തന്നെ ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കണമെന്നും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും അഭിഭാഷകന്റെ സാന്നിദ്ധ്യമൊന്നും കൂടാതെയാണ് രവീന്ദ്രന്‍ ഇന്ന് രാവിലെ ഇ.ഡി ഓഫീസിന് മുന്നിലെത്തിയത് അതോടെ ഹൈക്കോടതിയിലും അത് വിലപോയില്ല. ഇനിയും ഇഡി രവീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കാത്തതിനാല്‍ ഞെട്ടലിലാണ് എല്ലാവരും.
"
https://www.facebook.com/Malayalivartha