കേള്‍ക്കുന്നവരുടെ കണ്ണ് നിറയുന്നു... തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ വിബിത ബാബു ജയിച്ചെന്നാണ് എല്ലാവരും കരുതിയത്; എന്നാല്‍ കരഞ്ഞ് കലങ്ങിയ കണ്ണുമായി വിബിതയെത്തിയത് വലിയ പരാതിയുമായി; സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല, അങ്ങനെ കരുതുന്നുമില്ല, വ്യാജ പ്രചാരണം നടത്തിയിട്ട് എന്ത് സുഖമാണ് കിട്ടുന്നത്?

പത്തനംതിട്ട മല്ലപ്പള്ളി എന്ന ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്ന അഡ്വ. വിബിത ബാബുവിനെ ഇന്ന് ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമറിയാം. തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയയാളാണ് വിബിത. വന്‍ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വിബിതയ്ക്ക് ലഭിച്ചത്. അതോടെ എല്ലാവരും വിബിത ജയിക്കുമെന്ന് തന്നെ മനസില്‍ കുറിച്ചു. എന്നാല്‍ ഒരറ്റത്ത് വിബിതയ്‌ക്കെതിരെ സൈബര്‍ പോരാളികള്‍ അറ്റാക്ക് തുടങ്ങുകയായിരുന്നു. വിബിതയുടെ പല ഫോട്ടോകളും ദുരുപയോഗം ചെയ്ത് ഉപയോഗിച്ച് മറു പ്രചാരണം നടത്തിക്കൊണ്ടിരുന്നു. അതോടെ വിബിതയുടെ പബ്ലിസിറ്റി നാട്ടുകാര്‍ക്കിടയില്‍ വിവരീത ഫലം ചെയ്‌തോ എന്തോ? നമ്മളൊക്കെ ജയിച്ചെന്ന് കരുതിയ വിബിത നിറകണ്ണുകളോടെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തനിക്കെതിരേയും തന്റെ കുടുംബത്തിനെതിരേയും നടക്കുന്ന വ്യക്തിഹത്യ തുറന്ന് കാട്ടുകയാണ് വിബിത.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് താന്‍ കടുത്ത വ്യക്തിഹത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരിച്ച് പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബു. സൈബര്‍ സ്‌പെയ്‌സില്‍ താന്‍ അതിക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഈ നിലയിലുള്ള ആക്രമണം നേരിടാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് തന്നോട് ഇത്തരത്തില്‍ വൈരാഗ്യം കാട്ടുന്നതെന്നുമാണ് വിബിത തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നത്.
1477 വോട്ടുകള്‍ക്കാണ് താന്‍ മല്ലപ്പളി ഡിവിഷനില്‍ പരാജയപ്പെട്ടതെന്നും 16,257 വോട്ടുകള്‍ താന്‍ നേടിയിരുന്നുവെന്നും ആ വോട്ടുകള്‍ ചെയ്തവര്‍ക്ക് വിലയില്ലേ എന്നും വിബിത ചോദിക്കുന്നുണ്ട്. താന്‍ എല്ലാവര്‍ക്കുമായി നിലനില്‍ക്കുന്ന വ്യക്തിയാണെന്നും ആരൊക്കെ എന്ത് ആവശ്യവുമായി സമീപിച്ചാലും തന്റെ കഴിവിനൊത്ത് അവരെയെല്ലാം സഹായിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും യുവതി വീഡിയോയിലൂടെ പറയുന്നു.തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ ഉപയോഗിച്ചുകൊണ്ട് തനിക്കെതിരെ ഇങ്ങനെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതുവഴി എന്താണ് ലഭിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.
പ്രമുഖസ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ള എത്രയോ പേര്‍ക്ക് തോല്‍വിയുണ്ടായി, എന്നാല്‍ താന്‍ മാത്രമാണ് ഇത്തരത്തില്‍ ക്രൂരമായ ആക്രമണം നേരിടുന്നത്. തോല്‍വി അംഗീകരിക്കുകയും വിജയിച്ച സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുകയും ചെയ്ത ആളാണ് താന്‍. ഏതോ ഒരു സ്ത്രീ ബീച്ചിലൂടെ നടക്കുന്നത് കാട്ടി അത് താനാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനാണ്. സുന്ദരിയാണെന്ന് പറഞ്ഞുകൊണ്ട് താന്‍ ആരോടും വോട്ട് തേടിയിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ഒരാളെയും ദ്രോഹിക്കാത്ത വ്യക്തിയാണ് താന്‍. തനിക്കൊരു കുടുംബവും ഭര്‍ത്താവും മാതാപിതാക്കളും ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല താന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിബിത ബാബു പറയുന്നു.
എല്ലാവര്‍ക്കുമൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ്. ആര് എന്ത് ആവശ്യത്തിന് സമീപിച്ചാലും സഹായിക്കുന്നയാളുമാണ്. ഏറ്റെടുത്ത ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സാധ്യമായതിന്റെ പരമാവധി വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഒരേ മനസ്സോടെ ഇടപെടുന്ന ആളാണ്. ഇങ്ങനെ തേജോവധം ചെയ്യുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ലെന്നും വിബിത പറഞ്ഞു.
സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. ദയവുചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. ഒരാളെയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. ആര്‍ക്ക് എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്. തോല്‍വി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും വിബിത വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha