സ്വപ്ന തേക്കാതിരിക്കാന്‍... കൊമ്പത്തുള്ളതിനാല്‍ വീഴചയുടെ ആഴം നന്നായി മനസിലാക്കിയ ശിവശങ്കര്‍ സ്വപ്നയെ ആകെ പേടിച്ചിരുന്നതായി വെളിപ്പെടുത്തല്‍; സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണ് ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉള്‍പ്പെടുത്തിയതെന്ന് ഇഡി

സ്പനയുടെ പത്താംക്ലാസ് ബുദ്ധിയും എം ശിവശങ്കറിന്റെ ഐഎഎസ് ബുദ്ധിയും തമ്മില്‍ പലപ്പോഴും ഒന്നിച്ചിരുന്നെങ്കിലും പരസ്പരം തേക്കാനുള്ള ശ്രമം നടക്കുമെന്ന് ഇരുവരും സംശയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് അമ്പരപ്പിക്കുന്ന കാര്യങ്ങളുള്ളത്. വളരെ ഉന്നത സ്ഥാനത്തിരുന്നതിനാല്‍ വീഴ്ചയുടെ ആഴം ശിവശങ്കറിനറിയാമായിരുന്നു. അതിനാല്‍ തന്നെ സ്വപ്നയോട് അടുത്തെങ്കിലും ഒരു കൈയ്യകലം പാലിച്ചിരുന്നു. സ്വപ്നയാകട്ടെ ശിവശങ്കറിനെ വിശ്വസിച്ചെങ്കിലും അവരും ഒരു കൈയ്യകലം പാലിച്ചിരുന്നു.
സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കര്‍ ബാങ്ക് ഇടപാടില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ഉള്‍പ്പെടുത്തിയതെന്നാണ് ഇഡി ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്ന് ഇഡി ആവര്‍ത്തിച്ചു. സ്വര്‍ണക്കള്ളക്കടത്തു സംബന്ധിച്ച് ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയാണു കോടതി പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായതോടെ ജസ്റ്റിസ് അശോക് മേനോന്‍ കേസ് വിധി പറയാന്‍ മാറ്റി.
എന്നാല്‍ അന്വേഷണം ദീര്‍ഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാര്‍ഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവന്‍ സ്വര്‍ണവും സമ്പാദിക്കാനുള്ള ശേഷിയില്ല.
ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറക്കാനും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കും. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. ശിവശങ്കറിനെ ഭയമുള്ളതുകൊണ്ടാണു ശിവശങ്കറിന്റെ പങ്ക് മുന്‍പു പറയാതിരുന്നതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. സ്വപ്ന 15നും 16നും നല്‍കിയ മൊഴികളും ശിവശങ്കര്‍ 18നും സരിത്ത് 17നും നല്‍കിയ മൊഴികളും മുദ്രവച്ച കവറില്‍ കോടതിക്കു നല്‍കും.
തെറ്റായ വിവരങ്ങളാണു വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ച് ഇഡി നല്‍കുന്നതെന്നതെന്ന് ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. ശിവശങ്കറല്ല, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണു പണം ലോക്കറില്‍ വയ്ക്കാമെന്നും ഒന്നിച്ചു ലോക്കര്‍ ആരംഭിക്കാമെന്നും പറഞ്ഞത്. ശിവശങ്കറിനു ഈ ലോക്കറിനുമേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. മൊഴികള്‍ തുടരെ നല്‍കിയതിനു ശേഷമാണോ താന്‍ ഭയന്നിരുന്നെന്നു സ്വപ്ന പറയുന്നത് എന്താണ് ആരോപണമെന്ന് ഇഡി കൃത്യമായി പറയണം. മാസങ്ങളായി ശിവശങ്കര്‍ കസ്റ്റഡിയിലാണ്. പല ഏജന്‍സികളാണ് അന്വേഷിക്കുന്നത്. ഇതുവരെയും വസ്തുതകള്‍ കണ്ടെത്തിയില്ലേ? എന്നും ചോദിച്ചു.
ഇങ്ങനെ ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധത്തിന്റെ വിള്ളല്‍ കണ്ടെത്തുന്നതിനിടെയാണ് നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാനികളായിരുന്നു ശിവശങ്കറും രവീന്ദ്രനും. ഇനി ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമോന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha