സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു ഇ.ഡിയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍

സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ അറിയിച്ചു. സ്വപ്നയ്ക്കു സെക്രട്ടേറിയറ്റില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്തു പോലെ വഴിവിട്ട ഇടപാടുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല.ശിവശങ്കറിനെ കാണാന്‍ സ്വപ്ന പലവട്ടം എത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ വേണ്ടപ്പെട്ട ആളെന്ന നിലയിലാണു താനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വപ്നയെ കണ്ടിരുന്നത്. മറ്റാരുമായും അവര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നില്ല. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്നയുടെ ബന്ധം ശിവശങ്കര്‍ വഴിയാണെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്ന നേരിട്ട് ഇടപെട്ടിരുന്നതായി അറിവില്ലെന്നും രവീന്ദ്രന്‍ .
"
https://www.facebook.com/Malayalivartha