ശ്രീധരന്‍പിള്ള തുടങ്ങിവച്ചു... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ ബി ജെ പി നിര്‍ണായക സാന്നിധ്യമായതോടെ സംസ്ഥാനത്തെ ക്രൈസ്തവരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു

കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. മധ്യകേരളത്തിലെ ഒരു ബിഷപ്പാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
സഭതര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. തര്‍ക്കമുള്ള രണ്ട് സഭാനേതൃത്വങ്ങള്‍ ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയില്‍ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു. ക്രിസ്മസിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭാതര്‍ക്കത്തില്‍ നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പ്രതികരിച്ചു.
നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. നിയമത്തേയും സുപ്രീം കോടതിയേയും ഓര്‍ത്തഡോക്‌സ് സഭ ബഹുമാനിക്കുന്നു. സഭാതര്‍ക്കത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവാനായി നിയമനുസൃതമായ എല്ലാ ഇടപെടലുകളേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഏറെ നാളായി നടക്കുന്ന തര്‍ക്കത്തില്‍ കോടതികളും സര്‍ക്കാരുമൊക്കെ ഇടപെട്ടിരുന്നു. എന്നാല്‍ ഇരുപക്ഷവും അയഞ്ഞിരുന്നില്ല. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകളുടെ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും ഓര്‍ത്തഡോക്‌സ് സഭക്ക് അംഗീകാരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ശവസംസ്‌കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വന്നു. ഇതില്‍ ശവസംസ്‌കാരത്തില്‍ അവകാശങ്ങള്‍ മാനിക്കപ്പെട്ടണം എന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഏതായാലും പരസ്പരം വാഗ്ദാനങ്ങള്‍ നല്‍കി യാക്കോബായക്കാരെയും ഓര്‍ത്തഡോക്‌സുകാരെയും കൈയിലെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇതര ക്രൈസ്തവ സഭാധ്യക്ഷന്‍മാരെ ഇടപെടുവിക്കാന്‍ മുഖ്യമന്ത്രിയും ഇടതു മുന്നണിയും ശ്രമിച്ചിരുന്നു. ഇത് ഒരു പരിധി വരെ വിജയിച്ചെന്ന് വേണം കരുതാന്‍. അങ്ങനെയാണ് തദ്ദേശ തെരഞടുപ്പില്‍ ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇടതു മുന്നണിക്ക് കഴിഞ്ഞത്. അതേ സമയം സഭാതര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ പൊടി പോലും കാണുന്നില്ല.
രമേശ് ചെന്നിത്തലയുടെ സജീവതയും ഉമ്മന്‍ ചാണ്ടിയുടെ നിര്‍ജീവതയും ക്രൈസ്തവ സഭകളെ കോണ്‍ഗ്രസിനോട് അകലാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണ്. നിരവധി തവണ കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായതെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഓര്‍ത്തഡോക്‌സിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്‌ഐ സഭാധ്യക്ഷന്‍മാര്‍ സഭാ തര്‍ക്കം പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്നുണ്ട്.
യാക്കോബായ സഭ മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും അനുകൂലമായാണ് നിലകൊള്ളുന്നത് . സെക്രട്ടേറിയറ്റ് നടയില്‍ അവര്‍ നടത്തുന്ന സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതാണ്. യാക്കോബായക്കാരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സ്വീകരിക്കുന്ന എതിര്‍പ്പ് പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ അതിന് ഫലമുണ്ടായില്ല.അങ്ങനെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
അതിനിടെ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കി പള്ളി വക സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും അണിയറയില്‍ സജീവമായിരുന്നു. പള്ളി സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് എല്ലാ വിഭാഗവും എതിരാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ വിവിധ സഭകള്‍ ഒരുമിച്ച് നില്‍ക്കും. അതിനാണ് ചര്‍ച്ച് ആക്റ്റിന്റെ കാര്യം സര്‍ക്കാര്‍ ചര്‍ച്ചയാക്കി നിര്‍ത്തുന്നത്. എന്നാല്‍ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും പിഎസ് ശ്രീധരന്‍ പിള്ള കൂടിക്കാഴ്ച നടത്തും. ഇത്തരത്തില്‍ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പു തന്നെ െ്രെകസ്തവരെ കൈയിലെടുക്കാന്‍ ബി ജെ പിയും സി പി എമ്മും മത്സരിക്കുന്നു. കോണ്‍ഗ്രസ് മാത്രം ഇതിലൊന്നും ഭാഗമല്ല. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു െ്രെകസ്തവ വോട്ടുകള്‍. മധ്യകേരളം കോണ്‍ഗ്രസിനെ കൈവിട്ടതും ഇതിന്റെ ഭാഗമായി തന്നെ. നരേന്ദ്രമോദിക്ക് െ്രെകസ്തവസഭകളുമായി മുമ്പേ അടുപ്പമുണ്ട്.അത് മുതലാക്കാനാണ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ നിന്നും ഒരു കൈ നോക്കാനും ശ്രീധരന്‍ പിള്ളക്ക് താത്പര്യമുണ്ട്.
"
https://www.facebook.com/Malayalivartha