വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം 24-ാം ദിവസത്തിലേക്ക്...

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം 24-ാം ദിവസത്തില്‍. സമരം കൂടുതല്‍ കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കര്‍ഷക സംഘടനകള്‍ യോഗം ഇന്ന് ചേരും. സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയായി കര്‍ഷകരും വ്യക്തമാക്കി.സമരത്തിനിടയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാളെ ശ്രദ്ധാഞ്ജലി ദിനമായി ആചരിക്കും. അതിനിടെ സ്വയം വെടിവെച്ച് മരിച്ച സിഖ് പുരോഹിതന്‍ ബാബ രാംസിംഗിന്റെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി.
"
https://www.facebook.com/Malayalivartha