മദ്യപിച്ചെത്തിയപ്പോള്‍ അമ്മ വഴക്കുപറഞ്ഞതോടെ മകന്റെ കൺട്രോൾ പോയി! ആലപ്പുഴയിൽ നാടിനെ ഞെട്ടിച്ച ക്രൂരത... കൈയിൽ കിട്ടിയ തടി കഷ്ണം കൊണ്ട് പെറ്റമ്മയുടെ തല അടിച്ച് പൊട്ടിച്ചപ്പോഴും കൈവിറച്ചില്ല; സ്വബോധം തിരികെ കിട്ടിയപ്പോൾ സഹിക്കാനായില്ല, ഒളിവിൽ പോയ മകനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....

പെറ്റമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സുനീഷ് (37) അറസ്റ്റിലായത്.
കഴിഞ്ഞ 5ന് ആയിരുന്നു സംഭവം. അപകടം സംഭവിച്ചുവെന്ന നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ 12നാണ് ഫിലോമിന മരിച്ചത്. സംഭവം, വീട്ടിലുണ്ടായ അപകടത്തില്‍ തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു ബന്ധുക്കളില്‍ ചിലരുടെ വാദം.
എന്നാല്‍, സ്വാഭാവിക മരണമല്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.തലയില്‍ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നും ആയിരുന്നു റിപ്പോര്‍ട്ട്.കൊലപാതകമാണെന്നു സംശയിക്കുന്നതായി സ്പെഷല്‍ ബ്രാഞ്ചും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവില്‍ പോയി. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ശേഷം കൂടുതല്‍പേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നു പോലീസ് ഉറപ്പിച്ചത്.
തുടര്‍ന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചെത്തിയപ്പോള്‍ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയില്‍ അടിക്കുകയായിരുന്നുവെന്നും സുനീഷ് പോലീസിനു മൊഴി നല്‍കി.
https://www.facebook.com/Malayalivartha