ചാനല്‍ ചര്‍ച്ചക്കാര്‍ റെഡി... തദ്ദേശ തെരഞ്ഞെടുപ്പിലെ അപാര വിജയത്തിന് ശേഷം സ്വര്‍ണക്കടത്ത് അന്വേഷണം വിട്ടുകളഞ്ഞ ചാനലുകാര്‍ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തില്‍; കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച രവീന്ദ്രന്‍ ഹാജരാകുമ്പോള്‍ കളം നിറയാനുറച്ച് ഇഡി

ഏതാണ്ട് അഞ്ചുമാസക്കാലത്തില്‍ മിക്കവാറും ദിവസങ്ങളില്‍ ചാനലുകാരുടെ മുഖ്യ ചാനല്‍ ചര്‍ച്ചാ വിഷയമായിരുന്നു സ്വര്‍ണക്കടത്ത്. ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ വെള്ളം കുടിക്കുന്നത് കാണാന്‍ ആള്‍ക്കാര്‍ ചാനലുകള്‍ക്ക് മുമ്പില്‍ കുത്തിയിരുന്നപ്പോള്‍ അവരുടെ റേറ്റിംഗും കൂടി. എന്നാല്‍ ചാനലുകാര്‍ മുഖ്യ പ്രതിപക്ഷമായിട്ടും അപാര വിജയമാണ് എല്‍ഡിഎഫ് നേടിയത്. അതോടെ കെട്ടിപ്പൊക്കിയ സ്വര്‍ണക്കഥകള്‍ ശൂ ആയി. നല്ലൊരു ചാനല്‍ ചര്‍ച്ച കണ്ടിട്ട് കാലങ്ങളായി. അത് ഉടന്‍ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചാനലുകാര്‍.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ സംബന്ധിച്ച് തിങ്കളാഴ്ച വളരെ നിര്‍ണായകമാണ്. രണ്ടു ദിവസമായി 26 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ രവീന്ദ്രന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍. കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച എത്തിക്കണം എന്ന് നിര്‍ദ്ദേശം നല്‍കി. ഇതോടെ കൂടുതല്‍ നിര്‍ണായകമായിരിക്കുകയാണ് തിങ്കളാഴ്ച.
രണ്ട് ദിവസത്തേയും ചോദ്യം ചെയ്യലിലും പലതും മറച്ചുവച്ചും മറവിയെന്നു പറഞ്ഞുമാണ് രവീന്ദ്രന്‍ പ്രതികരിച്ചത്. ഓഫീസ് നടപടികളെല്ലാമൊന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നും എം. ശിവശങ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി അന്വേഷിച്ചിട്ടില്ലെന്നുമാണ് രവീന്ദ്രന്റെ വിശദീകരണങ്ങള്‍. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇടവേളയില്‍ ആവശ്യമായ വിശ്രമം നല്‍കിയായിരുന്നു ചോദ്യം ചെയ്യല്‍.
വ്യാഴാഴ്ച രാവിലെ 8.30ന് ഇ ഡി ഓഫീസിലെത്തിയ രവീന്ദ്രനില്‍നിന്ന് നാലു വിഷയങ്ങളിലാണ് വിവരങ്ങള്‍ തേടാന്‍ ഇ ഡി നിശ്ചയിച്ചത്. രാത്രി 11.30 കഴിഞ്ഞിട്ടും വിവര ശേഖരണം പൂര്‍ത്തിയാകാത്തതിനാലാണ് വെള്ളിയാഴ്ചയും തുടര്‍ന്നത്.
ഓഫീസ് പ്രവര്‍ത്തനത്തില്‍ രവീന്ദ്രന്റെയും ശിവശങ്കറിന്റെയും പങ്ക്, ഊരാളുങ്കല്‍ സൊസൈറ്റിയുമായി രവീന്ദ്രനുള്ള ബന്ധം, രവീന്ദ്രന്റെ സമ്പാദ്യ വിവരങ്ങള്‍ എന്നിവയായിരുന്നു അന്വേഷണ വിഷയങ്ങള്‍.
ഓഫീസിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നില്ല, പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഓഫീസും പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ പ്രധാന ഓഫീസിലായിരുന്നില്ല തുടങ്ങിയ മറുപടികളാണ് രവീന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, കൂടുതല്‍ ചോദ്യങ്ങളില്‍ മറുപടികള്‍ക്കു പകരം മൗനമായിരുന്നു.
ഫയലുകള്‍ പരിശോധിക്കണം, ഓര്‍മയില്ല, അതു സംബന്ധിച്ച് അറിയില്ല, അത് എന്റെ പരിധിയില്‍ വരുന്ന വിഷയമല്ല തുടങ്ങിയ ന്യായീകരണങ്ങളും നിരത്തി.
എം. ശിവശങ്കര്‍ ചെയ്തതായി ഇ ഡി കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് അറിയില്ല, സ്വപ്‌നയുമായി ഇടപാടില്ല എന്നിങ്ങനെയാണ് രവീന്ദ്രന്റെ മറുപടികള്‍. എന്നാല്‍, ഊരാളുങ്കല്‍ സൊസൈറ്റിയുമായുള്ള അടുപ്പവും അവരുടെ ഇടപാടുകളുടെ വിവരവും സംബന്ധിച്ച ചോദ്യങ്ങളോട് രവീന്ദ്രന്റെ മറുപടികളില്‍ ഇഡി തീരെ തൃപ്തരല്ലെന്നാണ് വിവരം. ഇതോടെയാണ് ഇനിയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
ഇനി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളില്ലാത്തതിനാല്‍ തകര്‍ന്നടിഞ്ഞ പ്രതിപക്ഷവും സ്വര്‍ണക്കടത്ത് വിഷയത്തില്‍ പഴയതിനേക്കാള്‍ ഊര്‍ജത്തോടെ തിരിച്ചു വരും. ചാനലുകാരും പഴയ റേറ്റിംഗ് വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. ഏതായാലും ഇഡിയുടെ അടുത്ത നീക്കമായിരിക്കും രണ്ട് കൂട്ടരുടേയും ഭാവി നിശ്ചയിക്കുന്നത്.
"
https://www.facebook.com/Malayalivartha