തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനിയായ അനൂഷ തിങ്കളാഴ്ച നാട്ടിലെത്തി.... വെള്ളിയാഴ്ച രാവിലെ കാണാതായി, തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കും

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനിയായ അനൂഷ തിങ്കളാഴ്ച നാട്ടിലെത്തി.... വെള്ളിയാഴ്ച രാവിലെ കാണാതായി, തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കും. കരടിക്കുഴി പുതുവലില്‍ മണിയുടെ മകള്‍ അനൂഷ(17)യെയാണ് കഴിഞ്ഞ ദിവസം അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ കാണാതായ അനൂഷയ്ക്കായി തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പീരുമേട് എസ്.ഐ. അറിയിച്ചു.
"
https://www.facebook.com/Malayalivartha