സുരേന്ദ്രനും കളിതുടങ്ങി... ആദ്യം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുക പിന്നെ പരാതി പറയുക എന്ന തന്ത്രം പയറ്റാതെ തെരഞ്ഞെടുപ്പ് വേളയിലും സുരേന്ദ്രനെ പറപ്പിക്കാന്‍ ശ്രമിച്ച ശോഭ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വം; വോട്ട് പിടിക്കാതെ തെരഞ്ഞെടുപ്പ് കാലത്ത് ശോഭ സുരേന്ദ്രന്‍ നടത്തിയ വിമര്‍ശനങ്ങള്‍ അക്കമിട്ട് കേന്ദ്രത്തിനെഴുതി കെ. സുരേന്ദ്രന്

പട്ടാളത്തില്‍ ഒരു ചൊല്ലൊണ്ട്. ഫസ്റ്റ് ഒബേ ദെന്‍ കപ്ലൈന്റ്. അതായത് അദ്യം പറയുന്ന കാര്യം അങ്ങോട്ട് ചെയ്യുക. രണ്ടാമത് പരാതി പറയുക. ബിജെപി പട്ടാള പാര്‍ട്ടിയല്ലാത്തതിനാല്‍ അത് വേണ്ട. എങ്കിലും സ്വന്തം പാര്‍ട്ടിക്ക് വേണ്ടി നാല് വോട്ടെങ്കിലും പിടിച്ചോ. ആ ചോദ്യമാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്കെതിരെ ഉയരുന്നത്. കേരളത്തില്‍ എങ്ങുമെങ്ങും എത്താത്ത ഒരു പാര്‍ട്ടിയിലാണ് ഈ പടല പിണക്കം. അപ്പോള്‍ കേരളത്തില്‍ ഭരണം ഉണ്ടായിരുന്നെങ്കിലോ. അവിടെയാണ് സിപിഎമ്മിന്റെ മഹത്വം. ചാനലുകളായ ചാനലുകളെല്ലാം തള്ളിപറഞ്ഞിട്ടും സിപിഎമ്മിലെ ആരെങ്കിലും നേതൃത്വത്തിനെതിരെ പരസ്യമായി തള്ളിപ്പറഞ്ഞോ. അതാണ് താടിയുള്ള അപ്പനെ പേടിക്കണം. ഇവിടെയെന്തുമാകാമല്ലോ.
തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നാണ് ശോഭാസുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ഇതോടെ മൗനത്തിലായിരുന്ന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വിട്ടുകൊടുത്തില്ല. സത്യാവസ്ഥ എണ്ണിയെണ്ണി കേന്ദ്രത്തിനെഴുതി. തെരഞ്ഞെടുപ്പ് കാലത്ത് ശോഭ സുരേന്ദ്രന്‍ നടത്തിയ സേവനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ശോഭ സുരേന്ദ്രന്റെ പൊടി പോലും കണ്ടില്ല. മാത്രമല്ല സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വോട്ട് കുറയ്ക്കാനാണ് ശ്രമിച്ചത്. ഒരൊറ്റ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും ശോഭ സുരേന്ദ്രന്‍ രംഗത്തിറങ്ങിയില്ല. എന്നിട്ടാണ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് കത്തെഴുതിയത്. ശരിക്കും അവരും കൂടി വിചാരിച്ചെങ്കില്‍ പത്ത് വോട്ട് കൂടുതല്‍ കിട്ടില്ലായിരുന്നോ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതിയായിരുന്നല്ലോ അടി. അതല്ലേ ഉത്തരവാദിത്വമുള്ള നേതാക്കള്‍ ചെയ്യേണ്ടത്. മാസങ്ങളോളമായി പാര്‍ട്ടി പ്രവര്‍ത്തനത്തിന് വന്നിട്ട്. അങ്ങനെ എണ്ണിയെണ്ണി സുരേന്ദ്രന്‍ കത്തെഴുതിയിരിക്കുകയാണ്. ഇതോടെ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കട്ട കലിപ്പിലാണ്. നേരത്തെ തന്നെ ബിജെപി ദേശിയ അധ്യക്ഷന്‍ കേരളത്തിലെ ബിജെപിയുടെ വിജയത്തെ പ്രശംസിച്ചിരുന്നു. പിന്നാലെ കത്തും കൂടിയാകുമ്പോള്‍ ശോഭ സുരേന്ദ്രന്റെ കാര്യത്തില്‍ തീരുമാനമാകും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന കെ. സുരേന്ദ്രന്റെ അവകാശവാദത്തെ തള്ളിയാണ് കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും രംഗത്തെത്തിയത്. തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ശോഭാസുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്.
1321 വാര്‍ഡുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. ഇത്തവണ അത് 1601 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും അത് ലക്ഷ്യത്തിനടുത്തെത്തിയില്ല. ബിജെപിക്കെതിരേ ന്യൂനപക്ഷ ഏകീകരണം നടന്നുവെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം അത് പ്രകടമായിരുന്നുവെന്നുമാണ് ബിജെപിആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും മുഖ്യപ്രതിപക്ഷമാവാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. കൂടുതല്‍ വോട്ടുകള്‍ നേടി ഒറ്റകക്ഷിയാവാനും ബിജെപിക്ക് സാധിച്ചു. എന്നാല്‍ പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടതില്ല, ആവശ്യമെങ്കില്‍ മുന്നണികളുടെ പിന്തുണ സ്വീകരിക്കാമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനും നിര്‍ദേശമുണ്ട്.
ആറായിരത്തോളം വാര്‍ഡുകളും നൂറു പഞ്ചായത്തുകളും നേടാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഈ ലക്ഷ്യത്തിനടുത്തെത്താന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല, പാര്‍ട്ടി ഏറെ വളരാനുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നുവെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാന ബിജെപി നേതൃത്വത്തെ അറിയിച്ചതോടെ ശോഭ സുരേന്ദ്രന് തെറ്റി. അതിന് പിന്നാലെയാണ് സുരേന്ദ്രന്റെ കത്ത്. എന്തായാലും നല്ലത് വരട്ടെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അടി നിര്‍ത്തി പ്രചരണത്തിനിറങ്ങിയാല്‍ അത്രയും നന്ന്.
https://www.facebook.com/Malayalivartha