ഇതാണ് സ്‌നേഹിച്ച് കൊല്ലല്‍... എന്തിനാണ് ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്നതെന്ന ചോദ്യം ശക്തമാക്കി അമിത്ഷാ; കേരളത്തിലെ എന്‍ഡിഎ കണ്‍വീനറായിട്ടും തുഷാര്‍ വെള്ളാപ്പള്ളിക്ക് ആകെ ജയിപ്പിക്കാനായത് ഒറ്റ പാര്‍ട്ടിക്കാരനെ; സിപിഎമ്മിന് വേണ്ടി അച്ഛനും മകനും കൂടി വോട്ട് പിടിച്ചെന്ന് ആരോപണം ശക്തം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പുറത്ത് നിന്ന് ഏറെ നേട്ടമായത് വെള്ളാപ്പള്ളി നടേശന്റേയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും നിലപാടെന്ന് വിലയിരുത്തല്‍. അതിന് ഉത്തരം തന്നെ തുഷാര്‍ വെള്ളാപ്പള്ളിയാണ്. എന്‍ഡിഎയിലെ മുഖ്യപാര്‍ട്ടിയായ ബിജെപിക്ക് മൊത്തം 1596 സീറ്റുകള്‍ കിട്ടിയപ്പോള്‍ കണ്‍വീനര്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജയിപ്പിക്കാനായത് ഒരാളെ മാത്രമാണ്.
ഇതോടെ കേന്ദ്ര നേതൃത്വം ശക്തമായ നിലപാടിലേക്ക് നീങ്ങുകയാണ്. മുമ്പ് ഡല്‍ഹിയിലെത്തിയ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് കാണാനുള്ള സമ്മതം പോലും അമിത് ഷാ നല്‍കിയിരുന്നില്ല. അപ്പോഴാണ് ഇനി ഒന്നരയാളെ ജയിപ്പിച്ച് കാര്യം നേടാന്‍ ഡല്‍ഹിക്ക് വണ്ടി കയറുമ്പോഴത്തെ കഥ.
എന്‍ഡിഎ മുന്നണിയിലാണെങ്കിലും ഇടതുപക്ഷ വിജയിക്കാന്‍ പ്രധാന കാരണക്കാരില്‍ ഒരാളാണ് തുഷാറെന്നാണ് പൊതു വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്നിട്ടും ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്കാണ് പോയതെന്നാണ് ഉയരുന്ന വിമര്‍ശനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് മുന്‍പ് പാലാ ഉപതിരഞ്ഞെടുപ്പിലേതു പോലെ ഇടതുപക്ഷത്തോടായിരുന്നു ആഭിമുഖ്യം. അതേടെ ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നതിന് പകരം എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുകയും ചെയ്തു.
എന്‍ഡിഎയിലെ മുഖ്യപാര്‍ട്ടിയായ ബിജെപിക്ക് മൊത്തം 1596 സീറ്റുകള്‍ കിട്ടിയപ്പോള്‍ എന്‍ഡിഎ യിലെ മറ്റു ഘടകകക്ഷികള്‍ക്ക് എല്ലാം കൂടി കിട്ടിയത് വെറും നാലു സീറ്റുകള്‍ മാത്രമായിരുന്നു. ഇതില്‍ തന്നെ രണ്ടാമത്തെ ഘടക കക്ഷിയായ ബിഡിജെഎസിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. എന്‍ഡിഎ യുടെ ഭാഗമായ പി.സി. തോമസിന്റെ കേരളാകോണ്‍ഗ്രസ് പോലും രണ്ടു മുനിസിപ്പാലിറ്റി സീറ്റ് പിടിച്ചപ്പോഴാണ് ബിഡിജെഎസ് കേവലം ഒരു വാര്‍ഡില്‍ മാത്രം ഒതുങ്ങിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ മറ്റുള്ളവരില്‍ പെടുത്തിയിട്ടുള്ള സ്വതന്ത്രന്മാര്‍ പോലും 1870 സീറ്റുകളില്‍ വിജയം നേടിയിട്ടുണ്ട്. 1425 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും 36 ബ്‌ളോക്ക് പഞ്ചായത്തും മൂന്ന ജില്ലാ പഞ്ചായത്തും 382 മുനിസിപ്പാലിറ്റിയും 24 കോര്‍പ്പഷേന്‍ വാര്‍ഡുകളിലും സ്വതന്ത്രന്മാരായി മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി.
ഗ്രാമ പഞ്ചായത്തില്‍ 1181 സീറ്റുകളില്‍ വിജയം നേടിയ ബിജെപി 37 ബ്‌ളോക്ക് പഞ്ചായത്തും രണ്ടു ജില്ലാ പഞ്ചായത്തും 317 മുനിസിപ്പാലിറ്റി വാര്‍ഡുകളും പിടിച്ചപ്പോള്‍ എന്‍ഡിഎയില്‍ പെടുന്ന ശിവസേനയ്ക്കും കേരളാ കാമരാജ് കോണ്‍ഗ്രസിനും ഒറ്റ സീറ്റുകളില്‍ പോലും ജയം നേടാനായില്ല. പി.സി. തോമസിന്റെ കേരളാകോണ്‍ഗ്രസിന് രണ്ടു മുനിസിപ്പാലിറ്റിയും ലോക് ജനശക്തി പാര്‍ട്ടിക്ക് ഒരു മുനിപ്പാലിറ്റിയും കിട്ടിയപ്പോള്‍ മറ്റുള്ളവര്‍ മത്സരരംഗത്ത് പോലും ഉണ്ടായിരുന്നില്ല.
വന്‍ മുന്നേറ്റം നടത്തിയ എല്‍ഡിഎഫ് 7262 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് പിടിച്ചത്. 2080 ബ്‌ളോക്ക് പഞ്ചായത്തും 331 ജില്ലാ പഞ്ചായത്തും 3078 മുനിസിപ്പാലിറ്റികളും 414 കോര്‍പ്പറേഷന്‍ വാര്‍ഡുകളും അവര്‍ കൈപ്പിടയില്‍ ഒതുക്കി. എല്‍ിഡഎഫിലെ പ്രമുഖരായ സിപിഎം 8190 സീറ്റുകളിലാണ് വിജയം നേടിയത്. 5947 ഗ്രാമ പഞ്ചായത്തും 960 ബ്‌ളോക്കു പഞ്ചായത്ത്് വാര്‍ഡുകളും 141 ജില്ലാ പഞ്ചായത്തും 972 മുനിസിപ്പാലിറ്റികളും 170 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും സിപിഎം ജയിച്ചപ്പോള്‍ സിപിഐ 885 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍, 211 ബ്‌ളോക്ക് പഞ്ചായത്ത് 46 ജില്ലാ പഞ്ചായത്ത് 113 മുനിസിപ്പാലിറ്റി , 28 കോര്‍പ്പറേഷന്‍ വാര്‍ഡുകളും നേടി.
മറുവശത്ത് യുഡിഎഫ് 5893 ഗ്രാമ പഞ്ചായത്ത് വാര്‍ഡ്, 727 ബ്‌ളോക്ക് പഞ്ചായത്ത്് 110 ജില്ലാ പഞ്ചായത്ത്, 1172 മുനിസിപ്പാലിറ്റി, 120 കോര്‍പ്പറേഷന്‍ എന്നാണ് കണക്കുകള്‍. കോണ്‍ഗ്രസ് മൊത്തം 5551 വാര്‍ഡുകളിലാണ് വിജയിച്ചത്. ഗ്രാമ പഞ്ചായത്തില്‍ 4197 സീറ്റുകളും ബ്‌ളോക്കില്‍ 479 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 66 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 716 വാര്‍ഡുകളും കോര്‍പ്പറേഷനില്‍ 93 വാര്‍ഡുകളുമായിരുന്നു നേടിയപ്പോള്‍ മുസ്ലിം ലീഗ് 2131 സീറ്റുകളില്‍ ജയിച്ചു.
1457, 204,36,413,21 എന്നിങ്ങനെയായിരുന്നു യഥാക്രമം ഗ്രാമം, ബ്‌ളോക്ക്, ജില്ലാ, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ അവര്‍ വിജയം നേടിയത്. ഇങ്ങനെ വിജയത്തിന്റെ കഥ പുറത്ത് വരുമ്പോഴാണ് എന്‍ഡിഎ അധ്യക്ഷന്റെ ഒരു സീറ്റ് വിജയം.
"
https://www.facebook.com/Malayalivartha