മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.
ഡിസംബര്‍ ഇരുപത്തിയാറിന് ശിവശങ്കര്‍ അറസ്റ്റിലായിട്ട് അറുപത് ദിവസം തികയുകയാണ്. 25,26,27 തീയതികളില്‍ അവധിയായതിനാലാണ് കുറ്റപത്രം ഇരുപത്തിനാലിന് സമര്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha