Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫേസ്‌ബുക്കില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച വൈദ്യുതി വകുപ്പ്‌ ജീവനക്കാരനെ സസ്‌പെന്റ്‌ ചെയ്‌തു

03 JULY 2013 12:36 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട്‌ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ഇട്ടതിന്‌ വൈദ്യൂതി ബോര്‍ഡ്‌ ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍ ആര്‍ സുകുവിനെ സസ്‌പെന്റ്‌ ചെയ്‌തു. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ടാണ്‌ സുകു മുഖ്യമന്ത്രിക്കെതിരെ പോസ്‌റ്റിട്ടത്‌. ഇതോടെ സംസ്ഥാനത്ത്‌ ഫേസ്‌ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാകുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ രണ്ട്‌ ഉദ്യോഗസ്ഥരരേയും സസ്‌പെന്റ്‌ ചെയ്‌തിരുന്നു. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിര്‍ദേശ പ്രകാരമാണ്‌ സുകുവിനെ സസ്‌പെന്റ്‌ ചെയ്‌തത്‌.

സോളാര്‍ വിഷയത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്‌. അതിനിടയില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളിലും സര്‍ക്കാരിനെതിരെ എതിരാളികള്‍ ആഞ്ഞടിക്കുകയാണ്‌. ഉമ്മന്‍ചാണ്ടിക്കും, തിരുവഞ്ചൂരിനുമെതിരെ സഭ്യവും അസഭ്യവും നിറഞ്ഞ അനേകം പോസ്‌റ്റുകള്‍ ഫേസ്‌ബുക്കില്‍ വന്നുകൊണ്ടിരിക്കുകയാണ്‌. ഇതിനെ പ്രതിരോധിക്കാന്‍ തെറ്റയില്‍ വിഷയവുമായി സര്‍ക്കാര്‍ അനുകൂലികളും എത്തുന്നുണ്ട്‌.

മുഖ്യമന്ത്രിയും ജോപ്പനും ഒരുമിച്ച്‌ നില്‍ക്കുന്ന ഫോട്ടോയില്‍ തൊപ്പിവെച്ച കള്ളനും,തൊപ്പിവെക്കാത്ത കള്ളനും എന്ന പോസ്‌റ്റാണ്‌ വൈദ്യുതി ബോര്‍ഡ്‌ എഞ്ചിനീയറായ സുകു ഫേസ്‌ബുക്കില്‍ ഇട്ടത്‌. എന്നാല്‍ പോസ്‌റ്റ്‌ വിവാദമായതോടെ സുകു പോസ്‌റ്റ്‌ പിന്‍വലിച്ചിരുന്നു. എന്നാല്‍ വൈദ്യുതിബോര്‍ഡിന്‌ ചീത്തപ്പേരുണ്ടാക്കി എന്നാരോപിച്ച്‌ സുകുവിനെ സസ്‌പെന്റ്‌ ചെയ്യുകയായിരുന്നു.

സര്‍ക്കാരിനെതിരെ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയാല്‍ നടപടിയെടുക്കാവുന്ന ചട്ടപ്രകാരമാണ്‌ മൂന്നു പേരേയും സസ്‌പെന്റ്‌ ചെയ്‌തിരിക്കുന്നത്‌. എന്നാല്‍ ഫേസ്‌ബുക്കിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ വ്യാജപ്രചാരണത്തിന്റെ പരിധിയില്‍ വരുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. നിയമവിദഗ്‌ധര്‍ക്കിടയിലും ഇക്കാര്യത്തില്‍ വ്യത്യസ്‌ത അഭിപ്രായമാണുള്ളത്‌. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രേമാനന്ദന്‍, നിയമവകുപ്പിലെ ചന്ദ്രപ്രസാദ്‌ എന്നിവരാണ്‌ മുന്‍പ്‌ സസ്‌പെന്‍ഷനിലായവര്‍. ഇത്തരം സാഹചര്യത്തില്‍ ആരോപണ വിധേയരായവരോട്‌ ആദ്യം വിശദ്ദീകരണം ചോദിക്കണം എന്നാണ്‌ ചട്ടം. എന്നാല്‍ സസ്‌പെന്‍ഷനിലായ മൂന്നു പേരുടേയും കാര്യത്തില്‍ ഈ ചട്ടം പാലിച്ചിട്ടില്ല എന്ന വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (6 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (15 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends