Widgets Magazine
21
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഞ്ചിനീയറിംഗ് ബിരുദം ഉള്ള ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ അവസരം


കേരളത്തിലെ വിവിധ ജില്ലകളില്‍ നിരവധി ഒഴിവുകള്‍ പരീക്ഷയില്ല


മദ്യപിച്ച് മദോന്മത്തനായ ഭർത്താവിന്റെ കൈകളിൽ തീർന്ന് അതുല്യയുടെ ജീവൻ? ഫോട്ടോ, വീഡിയോ തെളിവുകൾ പുറത്ത്: അവളുടെ ചിന്തയിൽ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് സതീഷ്...


കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി; അസമിൽ നിന്നും പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം രക്ഷപെട്ട പ്രതിയെ...


സംസ്ഥാനത്ത് കാലവർഷം കനക്കുന്നു..അഞ്ചു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.. ജില്ലയിൽ വീണ്ടും മഴ ശക്തമായി...

കോവിഡ് വൈറസിന്റെ പുതിയ വകഭേദം...യൂറോപ്പിൽനിന്ന് വരുന്നവർക്ക് കർശന പരിശോധന... പരിശോധിക്കാൻ 4 വിമാനത്താവളങ്ങളും സജ്ജം

29 DECEMBER 2020 06:19 PM IST
മലയാളി വാര്‍ത്ത

കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്തോടെ വിമാന താവളങ്ങളിൽ പരിശോധന ശക്തമാക്കുന്നു .. ബ്രിട്ടനിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവരെ പ്രത്യേകം പരിശോധിക്കാനും ക്വാറന്റീൻ ചെയ്യാനും സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു .

ബ്രിട്ടനില്‍ നിന്ന് എത്തിയവര്‍ ആര്‍.ടി പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണം....ഇവിടങ്ങളിൽനിന്നും കേരളത്തിലെത്തിയ 18 പേർ കോവിഡ് പോസിറ്റീവാണ് എന്ന് പരിശോധനയിൽ വ്യക്തമായ സാഹചര്യത്തിലാണ് നടപടി

ഇപ്പോൾ ഉള്ളത് വൈറസിന്റെ പുതിയ വകഭേദമാണോ എന്നറിയാൻ പുണെ ലാബിലേക്കു സാംപിൾ അയച്ചിട്ടുണ്ട്. ഫലം ചൊവ്വാഴ്ച വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദത്തിനും ഇപ്പോഴുള്ള കോവിഡ് വൈറസിന്റെ ചികിത്സ തന്നെയാണെന്നു മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കൽ ഓഫിസർമാർക്കും ഇതു സംബന്ധിച്ച നിർദേശം കൊടുത്തു. ആരോഗ്യ സെക്രട്ടറിയും യോഗങ്ങളിൽ പങ്കെടുത്ത് നിർദേശം കൊടുക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിയന്ത്രണം മാത്രമേ കേരളത്തിലും നടപ്പിലാക്കാനാകൂ. ലോക്ഡൗണിലേക്ക് പോകാൻ കഴിയുന്ന സാഹചര്യമ ല്ല ഇപ്പോഴുള്ളത്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. പ്രായമുള്ളവരും രോഗമുള്ളവരും വാക്സീൻ വിതരണം ആരംഭിക്കുന്നതുവരെ വീട്ടിൽ കഴിയണം. പുതുവൽസരാഘോഷം വലിയ ആൾക്കൂട്ടമായി നടത്തരുതെന്നും മന്ത്രി അഭ്യർഥിച്ചു.

ലോകാരോഗ്യസംഘടനയില്‍ കോവിഡ് വൈറസിന്‍റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗം പടരുന്ന വൈറസിന്‍റെ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയത്. ഈ വിവരം ഇംഗ്ലണ്ട് ലോകാരോഗ്യസംഘടനയെ അറിയിച്ചതോടെ ലോകരാജ്യങ്ങള്‍ അതീവജാഗ്രതയിലായി.

നിലവിലുള്ളതിനെക്കാള്‍ 70 ശതമാനം കൂടതല്‍ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്. വൈറസ് വകഭേദം കണ്ടെത്തിയ ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും വീടിന് പുറത്തിറങ്ങുന്നത് വിലക്കി. അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ബ്രിട്ടനില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ ബല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഇറ്റലി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ റദ്ദാക്കി. സൗദി കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചു. വൈറസിന്‍റെ വകഭേദം കണ്ടെത്തിയ സിഡ്നി നഗരവും പൂര്‍ണമായി അടച്ചു.

സിഡ്നിയില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ റോഡ് ഗതാഗതവും നിരോധിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ആദിവാസി യുവാവ് മരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്നാണെന്ന് ആരോപണം  (4 hours ago)

കാമുകിയെ കാണാന്‍ കാമുകന്‍ എത്തിയത് 800 കിലോമീറ്റര്‍ യാത്ര ചെയ്ത്  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പച്ച അലര്‍ട്ട് മാറ്റി മഞ്ഞ അലര്‍ട്ടാക്കി  (5 hours ago)

പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു  (5 hours ago)

പോലീസ് വാഹനത്തിന് മുന്നില്‍ റീത്ത് വെച്ച് സമരക്കാര്‍  (5 hours ago)

മദ്യപിച്ച് ബോധമില്ലാതെ സതീഷ് ചെയ്ത് കൂട്ടിയത്  (5 hours ago)

എം എം മണിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് 3.59 ലക്ഷം രൂപ പിഴ  (5 hours ago)

പൊട്ടിവീണ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (5 hours ago)

കണ്ണൂരില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് മഞ്ഞ കാര്‍ഡ്കാര്‍ക്ക് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്  (8 hours ago)

15കാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്  (8 hours ago)

അതുല്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ്  (8 hours ago)

ഇന്ത്യക്കാരെ മുക്കിക്കൊല്ലുമെന്ന് ; ബ്രഹ്മപുത്രയില്‍ കൈവെച്ച് ചൈന പൊളിച്ചെറിയാന്‍ ഇന്ത്യ  (9 hours ago)

Malayali Vartha Recommends