മുക്കൂട്ടുതറയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി... നീനുവിന്റെ ആത്മഹത്യാ കുറുപ്പിൽ ഞെട്ടി നാട്ടുകാരും വീട്ടുകാരും

വീട്ടിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടപ്പള്ളി പഴയപറമ്ബില്‍ ഭാസിയുടെ മകള്‍ നീനു (14) വിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹത്തില്‍ നിന്നും പോലീസ് നീനുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. എസ് എസ് എല്‍ സി പരീക്ഷയില്‍ ജയിക്കാന്‍ കഴിയില്ലെന്നും ക്ഷമിക്കണമെന്നും കത്തില്‍ ഉണ്ടെന്ന് പോലിസ് പറഞ്ഞു.
വെണ്‍കുറിഞ്ഞി എസ് എന്‍ ഡി പി ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു നീനു. എരുമേലി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി .
https://www.facebook.com/Malayalivartha