അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തോടെ രഞ്ജിത്തും രാഹുലും അനാഥരായി... രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങള്‍ അവര്‍ താമസിച്ചിരുന്ന വീട്ടുവളപ്പില്‍ത്തന്നെ സംസ്‌കരിച്ചു....

അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തോടെ രഞ്ജിത്തും രാഹുലും അനാഥരായി. രാജന്റെയും അമ്പിളിയുടെയും മൃതദേഹങ്ങള്‍ അവര്‍ താമസിച്ചിരുന്ന വീട്ടുവളപ്പില്‍ത്തന്നെ സംസ്‌കരിച്ചു. . തങ്ങളുടെ അച്ഛനെയും അമ്മയെയും അവര്‍ താമസിച്ചിരുന്ന സ്ഥലത്തുതന്നെ അടക്കംചെയ്യണമെന്ന ഇവരുടെ വിലാപം കഴിഞ്ഞദിവസം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജന്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അമ്പിളിയും മരിച്ചു.
രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ഇളയ മകന്‍ രഞ്ജിത്താണ് കുഴിയെടുത്തത്. ഇതിനടുത്തായി അമ്പിളിയെയും സംസ്‌കരിച്ചു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വീട് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ജസ്റ്റിസ് വി. ഷേര്‍സിയുടെ ബെഞ്ചില്‍ 134-ാം നന്പര്‍ കേസായാണ് രാജന്റെ അപ്പീല്‍ പരിഗണിച്ചത്
. 126-ാം നമ്പര്‍ കേസ് പരിഗണിക്കവേ തന്നെ രാജനും ഭാര്യയ്ക്കും ഗുരുതര പൊള്ളലേറ്റ വിവരം അറിഞ്ഞതായി ഇവര്‍ക്കായി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. ജിനേഷ് പോള്‍ പറഞ്ഞു. അത് കോടതിയെ അറിയിച്ചു.ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിലെ താമസം ഒഴിവാക്കണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
മുന്‍സിഫ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഹര്‍ജി ജനുവരി 15-ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. ഒഴിപ്പിക്കാന്‍വന്ന സംഘത്തോട് ഹൈക്കോടതിയില്‍ കേസുള്ള കാര്യം രാജനും കൂട്ടരും പറഞ്ഞതായാണ് തിരുവനന്തപുരത്തെ അഭിഭാഷകന്‍ പറഞ്ഞതെന്നും അഡ്വ. ജിനേഷ് പോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















