നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; കൂടാതെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍... ഇളയ കുട്ടിയുടെ പഠന ചെലവ് വഹിക്കാനും തീരുമാനമായി

നെയ്യാറ്റിന്‍കരയില്‍ തര്‍ക്ക ഭൂമിയില്‍ നിന്നും ഒഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 10 ലക്ഷം രൂപ സഹായധനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ധനസഹായത്തിന് പുറമെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇളയ കുട്ടിയുടെ പഠന ചെലവ് വഹിക്കാനും തീരുമാനമായി. രാജന്റെയും ഭാര്യ അമ്പിളിയുടേയും മരണത്തെ തുടര്‍ന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിന് എന്ത് ചെയ്യാനാകുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.
ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യക്ക് ശ്രമിച്ചത്. വീട് ഒഴിപ്പിക്കാന്‍ പോലീസ് എത്തിയപ്പോഴാണ് അമ്പിളിയും രാജനും തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്. ഗുരുതരമായി പൊള്ളളേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ലൈറ്റര്‍ തട്ടിപ്പറിച്ചപ്പോള്‍ തീ പടരുകയായിരുന്നുവെന്നും രാജന്‍ മരണമൊഴിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha