അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല

അമ്മയ്‌ക്കൊപ്പം പുഴയില്‍ കാണാതായ മൂന്നുവയസ്സുകാരനെ കണ്ടെത്താനായില്ല. ഇന്നു രാവിലെ മുതല്‍ പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പഴയങ്ങാടി അടുത്തില വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മകന്‍ കൃശിവ് രാജിനെയും (കണ്ണന്‍) കൊണ്ട് ശനിയാഴ്ച അര്‍ധരാത്രി ചെമ്പല്ലിക്കുണ്ട് ഭാഗത്ത് പുഴയില്‍ ചാടിയത്. പുഴയില്‍ കനത്ത ഒഴുക്കായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍പോയശേഷം രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാന്‍ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയില്‍ ചാടുകയായിരുന്നു.
2015ല്‍ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കണ്ണപുരം പൊലീസില്‍ റീമ ഗാര്‍ഹികപീഡന പരാതി നല്‍കി റീമയുടെ ആത്മഹത്യക്കുറിപ്പു വീട്ടില്‍നിന്നു കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭര്‍ത്താവ് കമല്‍രാജിന്റെയും മാതാവിന്റെയും പീഡനംമൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണു സൂചന.
https://www.facebook.com/Malayalivartha