പുതുവത്സരത്തിൽ വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ ഓഫറുകളുടെ പെരുമഴ

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്ന് മുതൽ റിലയൻസ് ജിയോ വരിക്കാർക്ക് രാജ്യത്തെ ഏത് ഫോൺ നെറ്റ്-വർക്കിലേക്കും വോയിസ് കോൾ സൗജനമായി ചെയ്യാമെന്ന് , കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കി.ജനുവരി ഒന്ന് മുതൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ബിൽ ആൻഡ് കീപ്സംവിധാനം നിലവിൽ വരുന്നതോടെയാണ് റിലയൻസ് ജിയോ വരിക്കാർക്ക് വോയ്‌സ് കോളുകൾ പൂർണമായും സൗജന്യമാവുക. നിലവിലുള്ള രാജ്യത്തെ എല്ലാ ഫോൺ കോളുകൾക്കുമുള്ള ഇന്റർകണക്റ്റ് യൂസേജ് ചാർജ്സ് (IUC) ഇതോടെ ഇല്ലാതാകും.
“ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകൾക്ക് പണം ഈടാക്കാതിരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ഐയുസി ചാർജുകൾ നിർത്തലാക്കിയാലുടൻ, ജിയോയിൽ നിന്നും 2021 ജനുവരി 1 മുതൽ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്‌സ് കോളുകളും സൗജന്യമായിരിക്കും. ജിയോ നെറ്റ്‌വർക്കിൽ നിന്നുള്ള നെറ്റ് വോയ്‌സ് കോളുകൾ ഇപ്പോൾ തന്നെ സൗജന്യമാണ്", റിലയൻസ് ജിയോ വ്യക്തമാക്കി.
പുതുവത്സര പ്ലാനുകൾ
വോയ്‌സ് കോളുകൾ സൗജന്യമാക്കിയതോടൊപ്പം ചില റീചാർജ് പ്ലാനുകളും റിലയൻസ് ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 129 രൂപയുടെ ജിയോ റീചാർജ് പ്ലാൻ 2 ജിബി ഡാറ്റയും ഏത് നെറ്റ്‌വർക്കിലേക്കും 28 ദിവസത്തേക്ക് സൗജന്യ വോയ്‌സ് കോളുകളും വാഗ്ദാനം ചെയ്യും. 149 രൂപ പ്രീപെയ്ഡ് ജിയോ പ്ലാൻ എല്ലാ നെറ്റ്‌വർക്കുകളിലേക്കും സൗജന്യ വോയിസ് കോളുകൾ, പ്രതിദിനം 1 ജിബി ഡാറ്റ നൽകും. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്.
199 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് പ്രതിദിനം 1.5 ജിബി ഡാറ്റയും 28 ദിവസത്തേക്ക് സൗജന്യ വോയിസ് കോൾ ആനുകൂല്യങ്ങളുമാണ്. 555 രൂപയുടെ 84 ദിവസത്തെ പ്ലാനും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ഉൾപ്പെടും.
അതെ സമയം തന്നെ ജിയോയില്‍ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് സിം പോര്‍ട്ട് ചെയ്യാന്‍ പറ്റുന്നില്ലെന്ന് പരാതി. ജിയോ സിം പോര്‍ട്ടബിലിറ്റി സേവനം ജിയോ കെയര്‍ നിര്‍ത്തി വെച്ചുവെന്ന് കിസാന്‍ ഏക്താ മോര്‍ച്ച ട്വീറ്റ് ചെയ്തു.
മറ്റു നെറ്റുവര്‍ക്കുകളിലേക്ക് മാറാന്‍ ശ്രമിച്ചിട്ടും സേവനം തടസ്സപ്പെട്ടു എന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു കിസാന്‍ ഏക്താ മോര്‍ച്ചയുടെ ട്വീറ്റ്. ഈ നടപടി ഡി.ഒ.ടി റെഗുലേഷന് ഉപഭോക്താക്കളുടെ അവകാശത്തിന്റെയും ലംഘനമാണെന്നും ട്വീറ്റില്‍ പറയുന്നു. പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത വിഷയം അന്വേഷിക്കണമെന്നും ഉടന്‍ നടപടിയെടുക്കണമെന്നും ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha