Widgets Magazine
23
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക് പൊലീസുകാരി!... ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ മൊഴി നൽകാൻ ശ്രീലക്ഷ്മി എത്തിയത് സഹപ്രവര്‍ത്തകന് നീതി ലഭിക്കാൻ...


ഒരു മണിക്കൂറിനിടെ റഷ്യയിൽ അഞ്ച് ഭൂചലനങ്ങൾ; സുനാമി മുന്നറിയിപ്പ്


അച്ഛനും അമ്മയും പിരിഞ്ഞതിൽ മനംനൊന്ത്... പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു...


സതീഷിനെ ഷാര്‍ജാ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും.. ഷാര്‍ജയിലെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു.. സതീഷിന്റെ പാസ്‌പോര്‍ട്ടും ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍ എടുത്തു..


പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..

ആ സ്വപ്നം യാഥാർഥ്യമായി ;ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു

05 JANUARY 2021 12:04 PM IST
മലയാളി വാര്‍ത്ത

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. സംയുക്ത സംരഭ൦ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി കേരള പൊലീസ് നടത്തിയ സേവനത്തേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കുറഞ്ഞ വിലയിൽ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാൻ സാധിച്ചാൽ വൻതോതിലുള്ള വികസനമായിരിക്കും സാധ്യമാക്കുകയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.

ഗെയിൽ പദ്ധതിയുടെ വിജയം ഫെഡറൽ രീതിയുടെ ക്ലാസിക്കൽ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂ൪ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അനുമോദിച്ചു. അതെ സമയം നിരവധി വെല്ലുവിളികള്‍ നേരിട്ട പദ്ധതി കേരള വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ്.കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽഎൻജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചെലവിൽ പ്രകൃതി വാതകം വീടുകൾക്കും വ്യവസായങ്ങൾക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ൽ പൈപ്പ് ലൈൻ.പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കുവാൻ സർക്കാർ സ്വീകരിച്ച നടപടികൾ സാധിച്ചുവെന്നാമ് വിലയിരുത്തല്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയില്‍ അധികൃതരും വ്യക്തമാക്കി.പ്രകൃതിവാതക പൈപ്പ് ലൈൻ പൂർത്തിയായതോടെ സംസ്ഥാനത്തിന്‍റെ വ്യാവസായിക വളർച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകൾക്കും വാഹനങ്ങൾക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എൽ.പി.ജി, പെട്രോൾ, ഡീസൽ വിലവർധിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊച്ചി മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചക്കും അതുവഴി സാമ്പത്തിക വികസനത്തിനും വലിയ സാധ്യതയാണ് തുറന്നു കിട്ടിയിരിക്കുന്നത്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ചെലവു കുറഞ്ഞ ഇന്ധനം ലഭ്യമാകുന്നത് എല്‍.പി.ജി, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ വലിയ ആശ്വാസമാകും. എല്‍.പി.ജിയെക്കാള്‍ ഏറെ സുരക്ഷിതവുമാണ് പ്രകൃതിവാതകം. വ്യവസായ ശാലകള്‍ക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത് സംസ്ഥാനത്ത് വ്യാവസായിക കുതിപ്പ് സാധ്യമാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷകള്‍ മാറ്റി.... പുതുക്കിയ തീയതി പിന്നീട് അറിയിക്കും...  (8 minutes ago)

പാതയോരങ്ങളില്‍ വന്‍ജനാവലി.... വിലാപയാത്ര ഓച്ചിറയിലേക്ക്....  (17 minutes ago)

ലാന്‍ഡ് ചെയ്ത് ആളുകള്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിച്ചു  (9 hours ago)

കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടാവസ്ഥയില്ലെന്ന് ഡോക്ടര്‍  (9 hours ago)

വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ ആശ്രയിക്കാതെ സ്വയം സമ്പാദിക്കണമെന്ന് കോടതി  (9 hours ago)

ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ മെമ്പര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്  (10 hours ago)

അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും  (10 hours ago)

കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക് പൊലീസുകാരി!... ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ മൊഴി നൽകാൻ ശ്രീലക്ഷ്മി എത്തിയത് സഹപ്രവര്‍ത്തകന് നീതി ലഭിക്കാൻ...  (14 hours ago)

ഒരു മണിക്കൂറിനിടെ റഷ്യയിൽ അഞ്ച് ഭൂചലനങ്ങൾ; സുനാമി മുന്നറിയിപ്പ്  (14 hours ago)

അച്ഛനും അമ്മയും പിരിഞ്ഞതിൽ മനംനൊന്ത്... പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു...  (14 hours ago)

വി എസിനെ അധിക്ഷേപിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു  (14 hours ago)

പലപ്പോഴും കാണാൻ ശ്രമിച്ചു പക്ഷെ നടന്നില്ല; മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (14 hours ago)

ATHULYA 24 മണിക്കൂറും നിരീക്ഷത്തില്‍;  (15 hours ago)

ഗവർണർ മർമ്മത്തിൽ കുത്തി  (17 hours ago)

VS Achuthanandan- ആയിരങ്ങൾ ഒഴുകിയെത്തുന്നു  (17 hours ago)

Malayali Vartha Recommends