കോഴിക്കോട് പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒന്‍പതാം നിലയില്‍ നിന്നും 15കാരൻ വീണുമരിച്ചു; ദാരുണാന്ത്യം താങ്ങാനാകാതെ സദ്ഭാവന സ്‌കൂളിലെ ബ്രയാന്‍ മാത്യുവിന്റെ സഹപാഠികളും സുഹൃത്തുക്കളും...

ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ് പതിനഞ്ചുകാരന്‍ മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് സംഭവം.
മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യന്‍ ദമ്ബതികളുടെ മകനായ ബ്രയാന്‍ മാത്യു ആണ് മരിച്ചത്.
പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒന്‍പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാംഅപാര്‍ട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവര്‍.
പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ബ്രയാന്‍ മാത്യൂ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha























