Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കം;ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു എന്ന് ഗവർണർ

08 JANUARY 2021 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കം. കൃത്യം ഒൻപത് മണിക്ക് തന്നെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. കേരളീയവേഷത്തിലാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന് എത്തിയത്. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സ‍ർക്കാർ നേരിടുന്നത് എന്ന് പറഞ്ഞു തുടങ്ങിയ നയപ്രഖ്യാപനത്തിനിടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഗവർണർ സംസാരിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവും സംസാരിച്ചു.ഞാൻ ഭരണഘടനാപരമായ ചുമതലയാണ് നിർവഹിക്കുന്നത്. തടയരുത് എന്ന് ഗവർണർ. 6 ലക്ഷം പ്രവാസികൾ തിരികെ വന്നത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് പറഞ്ഞ് ഗവർണർ നയപ്രഖ്യാപനം വീണ്ടും തുടർന്നു. ഇതിനെല്ലാം ഇടയിലും ഡയസിന് മുന്നിലേക്ക് പ്രതിഷേധം നീണ്ടു. എന്‍റെ ഉത്തരവാദിത്തം തുടരാൻ സമ്മതിക്കണമെന്ന് വീണ്ടും ഗവർണർ പറഞ്ഞു .ഗവർണറുടെ വാക്കുകൾ ഇങ്ങനെ ..

ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചു. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകി. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു.ലോക്ക്ഡൗൺ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസപാക്കേജ് പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായിരുന്നു കേരളം. ക്ഷേമപെൻഷൻ അർഹരായ എല്ലാവർക്കും എത്തിച്ചു. ആയിരം രൂപയുടെ സഹായധനം നൽകി. സുഭിക്ഷകേരളം ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നവയായിരുന്നു ഇവയെല്ലാം.കൊവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കി. 11604 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉദ്പാദനത്തിനുള്ള പദ്ധതികൾ നടപ്പാക്കി. നൂറ് ദിനകർമ്മപരിപാടി വിജയമായിരുന്നു. ഇതിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണ്. കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏകസംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്.
ഈ വെല്ലുവിളികൾക്കിടയിലാണ് നമ്മൾ തദ്ദേശതെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. പരമാവധി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഫെഡറലിസത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഫെഡറലിസം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാരിനോട് പല തവണ ആവശ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൊവിഡ് പ്രതിസന്ധികാലത്ത് കടമെടുപ്പിനുള്ള പരിധി ഉയർത്തണമെന്ന് സർക്കാർ പലതവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇതടക്കം സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കാനുള്ള പല ആവശ്യങ്ങളും സർക്കാർ ഉന്നയിച്ചിരുന്നു.പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ, അതിനെതിരെ ആശങ്കകളും സമരങ്ങളും ഉയർന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ട് പോകുകയാണ്. പരമാവധി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ ഉറപ്പാക്കും. കൊവിഡ് പ്രതിസന്ധി കാരണം തിരികെ വരേണ്ടി വന്ന പ്രവാസികൾക്ക് തൊഴിലുറപ്പാക്കും. സാമൂഹ്യസുരക്ഷാപദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും. നിക്ഷേപകർ കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് കരുതുന്നു. കൊവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾത്തന്നെ രോഗവ്യാപനം ഫലപ്രദമായി നേരിട്ട സംസ്ഥാനമാണ് കേരളം. തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. കഴിഞ്ഞ ജനവരിയിൽ തന്നെ കൺട്രോൾ റൂമും വാർ റൂമും തുറന്നു കൊവിഡിന് എതിരായ പോരാട്ടം തുടങ്ങി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. സന്നദ്ധപ്രവർത്തകർ എല്ലാ തരത്തിലും സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.ആരോഗ്യ പ്രവർത്തകർക്ക് ശക്തി പകരാൻ കൊവിഡ് ബ്രിഗേഡ് കൊണ്ട് വന്നു. മാനസികസംഘർഷം അനുഭവിച്ചവർക്ക് പിന്തുണയും കൗൺസലിംഗും നൽകാനാകുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 minutes ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (16 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (22 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (32 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (38 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (41 minutes ago)

IRAN നോവായി കൊച്ചുമകൾ  (1 hour ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (3 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (4 hours ago)

Malayali Vartha Recommends