ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മകന്‍ അപകടത്തില്‍പെട്ടതറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മകന്‍ അപകടത്തില്‍പെട്ടതറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു. പെരുവാരം മഹാദേവനഗര്‍ കല്ലറയ്ക്കല്‍ പറമ്പ് മാധവന്റെ ഭാര്യ തുളസിയാണ്(66) മരിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ മൂത്തകന്‍ ബാബു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വീട്ടില്‍ വിവരമറിയിച്ചു. അപ്പോഴാണ് തുളസി കുഴഞ്ഞുവീണത്. ബാബുവിന്റെ പരിക്ക് ഗുരുതരമല്ല.
"
https://www.facebook.com/Malayalivartha


























