വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന്റെ അവസാന ഒരുക്കങ്ങളില്‍ ധനമന്ത്രി.... പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും.... ക്ഷേമപെന്‍ഷന്‍ ഇനിയും കൂട്ടാന്‍ സാധ്യത.... കേരളത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന

വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിന്റെ അവസാന ഒരുക്കങ്ങളില്‍ ധനമന്ത്രി.... പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും.... ക്ഷേമപെന്‍ഷന്‍ ഇനിയും കൂട്ടാന്‍ സാധ്യത.... കേരളത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന
നെല്ലിനും തേങ്ങയ്ക്കുമുള്ള താങ്ങുവില വര്‍ധിപ്പിക്കും. വിലസ്ഥിരതാ പരിപാടിയുടെ ഭാഗമായി റബ്ബറിന് സബ്സിഡി കൂട്ടും. സംസ്ഥാന ബജറ്റിലെ സൂചനകള്‍ ഇങ്ങനെ....
തദ്ദേശതിരഞ്ഞെടുപ്പിനുശേഷം ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടി 1500 രൂപയാക്കിയിരുന്നു. ഇനിയും നൂറുരൂപകൂടി കൂട്ടാനാണ് സാധ്യത. തിരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍ക്കാര്‍ എല്ലാ വിഭാഗക്കാരെയും പ്രീതിപ്പെടുത്താനുള്ള ക്ഷേമപദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കും. പ്രവാസികള്‍ക്കുള്ള പെന്‍ഷനും വര്‍ധിപ്പിക്കും. പ്രവാസി പുനരധിവാസ പദ്ധതി വിപുലപ്പെടുത്തും. കേരളത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍ഗണന.
കോവിഡ് സാഹചര്യത്തെ അവസരമാക്കി സാമ്പ്രദായികരീതിയില്‍ അല്ലാതെ എല്ലാ മേഖലകളിലും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നൂതനാശയമായിരിക്കും പ്രഖ്യാപിക്കുന്നത്. ഇത്തവണ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഏറ്റവും ചര്‍ച്ചാവിഷയമാകുന്നത് ഈ തൊഴില്‍ പദ്ധതികളായിരിക്കുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. നെല്ലിന് കേന്ദ്രം പ്രഖ്യാപിച്ചതിനെക്കാള്‍ 9.23 രൂപ അധികം നല്‍കിയാണ് കേരളം സംഭരിക്കുന്നത്.
സംസ്ഥാനവിഹിതം ഇനിയും വര്‍ധിപ്പിക്കും. റബ്ബറിന് 150 രൂപയാണ് ഇപ്പോള്‍ അടിസ്ഥാനവില. ഇതും വിപണിവിലയും തമ്മിലുള്ള അന്തരമാണ് സര്‍ക്കാര്‍ സബ്സിഡിയായി കര്‍ഷകന് നല്‍കുന്നത്. അടിസ്ഥാനവില വര്‍ധിപ്പിക്കും. അതോടെ വിപണിവിലയും അടിസ്ഥാനവിലയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കും. ഈ തുക സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും.
"
https://www.facebook.com/Malayalivartha