കെ.വി തോമസ് മറുകണ്ടം ചാടുന്നു... പ്രൊഫ. കെവി. തോമസ് ഏകെജി സെന്ററിലേയ്‌ക്കോ? കോണ്‍ഗ്രസ്സിലെ കടല്‍ കിഴവന്മാര്‍ കൂട്ടത്തോടെ എല്‍ഡിഎഫിലേയ്ക്ക്?

ഇനി എല്ലാവരും യാത്രയാണ്. തെരഞ്ഞെടുപ്പ് കാലമല്ലോ.?കേരളത്തിൻ്റെ തെക്കും വടക്കുംനിന്നും യാത്ര തുടങ്ങാൻ പോകുകയാണ്. എല്ലാവരും വടക്ക് നിന്ന് തെക്കോട്ടാണ് വരുന്നത്. അതാണല്ലോ പതിവ്.
മുഖ്യമന്ത്രി നേരത്തെ തന്നെ കേരള പര്യടനം ആരംഭിച്ചിരുന്നുവല്ലോ. മത നേതാക്കളെ കാണുക മത പ്രീണനം നടത്തുക - ഇതാണല്ലോ പ്രധാന ലക്ഷ്യം.പ്രതിപക്ഷ നേതാവ് ചെന്നിത്തല നായർ അടുത്തമാസം മുതൽ യാത്ര തുടങ്ങാൻ പോകുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ തുറന്നു കാട്ടുന്ന പ്രചാരണമാകും എന്നാണ് പറയുന്നത് = അല്ല ചെന്നിത്തല നായരേ, ചോദിച്ചോട്ടെ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിങ്ങൾ എന്ത് ജനദ്രോഹ നടപടികളാണ് തുറന്നു കാട്ടിയത്?
കേന്ദ്ര പദ്ധതികളും വിഹിതവും സംസ്ഥാനത്തിൻ്റെ വിഹിതമാക്കി മാറ്റി വോട്ടു ചോദിച്ചപ്പോൾ നിങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ സാധിച്ചോ ഇത് കേന്ദ്ര പദ്ധതി ആണ് എന്ന്. അതിനുള്ള നട്ടെല്ല് ഉറപ്പ്കോൺഗ്രസ്സ് കാർക്ക് ഇല്ലാതായിപ്പോയി.
വടക്ക് നിന്നും യാത്ര തുടങ്ങി തെക്ക് എത്തുമ്പോൾ പാർട്ടിയിൽ പലരും മറ്റു പല പാളയങ്ങളിലും എത്തും.ദാ കോൺഗ്രസ്സിൻ്റെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസ് എൽ ഡി എഫിലേക്ക് ചേക്കേറുന്നു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി.തോമസിന് പാർട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇത് വരെ അർഹമായ സ്ഥാനമാനങ്ങൾ അദ് ദേഹത്തിന് നൽകിയിട്ടില്ല.
യു ഡി എഫ് കൺവീനർ, കെ പി സി സി വർക്കിംഗ് പ്രസിഡൻറ്. എ ഐ സി സി ജന. സെക്രട്ടറി തുടങ്ങി പല സ്ഥാനവും കെ.വി.തോമസിന് നോട്ടമുണ്ടായിരുന്നു.എന്നാൽ അരൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ.വി.തോമസിന് നൽകിയത്. ഒടുവിൽ -കടത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന പാർട്ടി ചാനലിൻ്റെയും മുഖപത്രത്തിൻ്റെയും ചുമതലയാണ് കെ.വി.തോമസിനെ തേടിയെത്തിയത്. അത് നിരസിച്ചു കൊണ്ടാണ് എൽഡിഎഫിലേക്ക് പ്രൊഫ. ചേക്കാറാൻ പോകുന്നത്.
ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്നോ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വമോ ആണ് കെ.വി.തോമസിനെ തേടിയെത്താൻ പോകുന്നത്. എൽ ഡി എഫ് സ്വതന്ത്രനായി എറണാകുളത്ത് കെ.വി.തോമസ് മത്സരിക്കുമെന്നാണ് വലിയ പ്രചാരണം നടക്കുന്നത്.
ഏ.കെ.ആൻറണി മന്ത്രിസഭയിൽ 2001 മുതൽ 2004 വരെ മന്ത്രിയായിരുന്ന കെ.വി.തോമസ് മൻമോഹൻ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു. എറണാകുളം സീറ്റ് നിഷേധിച്ചതിൽ തൻ്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ.വി.തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇടതു നേതാക്കളുമായി ഒന്നിലേറെ തവണ കെ.വി.തോമസ് ചർച്ച നടത്തിക്കഴിഞ്ഞു -സോണിയാ ഗാന്ധി ഉന്നത പദവി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അതോടെ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹവും പരന്നിരുന്നു.
ഏ.കെ.ആൻ്റണി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദ്ദേഹം വഴങ്ങിയിട്ടില്ല.പ്രൊഫസറെ പിന്തുണച്ച് കൊച്ചി ബിഷപ്പും ശക്തമായി രംഗത്ത് ഉണ്ട്. ആറു തവണ ലോക്സഭാംഗവും രണ്ടു തവണ നിയമസഭാംഗവുമായ അ ദ് ദേഹം യു ഡി എഫ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ചാൽ മുഖ്യമന്ത്രിപദം വരെ ആവശ്യപ്പെട്ടേക്കാമെന്നാണ് സംസ്ഥാന നേതൃത്യത്തിലെ ഉന്നതരുടെ ഭീതി.
പക്ഷേ, കെ.വി.തോമസ് അത്ര വിഡ്ഢിയാണോ? കോൺഗ്രസ്സിന് ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കാൻ.അദ് ദേഹം ഒരു കോളേജ് പ്രൊഫസർ അല്ലായിരുന്നോ? എൽ ഡി എഫിന് അദ് ദേഹം തുടർ ഭരണം പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ടാണ് അദ് ദേഹം ചുവടുമാറ്റുന്നത്.
എൽ ഡി എഫിന് പ്രൊഫസറെ കിട്ടിയാൽ എറണാകുളം മണ്ഡലത്തിൽ ഇറക്കി സീറ്റ് പിടിക്കാൻ ശ്രമിക്കും - രാഷ്ട്രീയം സമുദായ താല്പര്യങ്ങൾക്ക് വഴിമാറികൊടുക്കുന്ന ഒരു മണ്ഡലമാണ് എറണാകുളം- ലത്തീൻ കത്തോലിക്കാ വോട്ടുകൾ നിർണായക സ്വാധീനം പുലർത്തുന്ന മണ്ഡലമാണ് എറണാകുളം- അത് കൊണ്ട് കെ.വി.തോമസ് വന്നാൽ എൽ ഡി എഫിനും ഗുണം കെ.വി.തോമസിനും ഗുണം ആയിരിക്കും.
https://www.facebook.com/Malayalivartha