പണത്തിന് അത്യാവശ്യം വന്നപ്പോൾ കരുതി കൂട്ടിയുണ്ടാക്കിയ പ്ലാൻ... ആളെ തിരിച്ചറിഞ്ഞതോടെ അരുംകൊല! വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോട് ചേര്‍ത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ച ശേഷം അബോധാവസ്ഥയിലായ ചാന്‍ ബീവിക്ക് സമീപം പത്ത് മിനിറ്റോളം ഇരുന്നു മരണം ഉറപ്പിച്ചു... സ്വർണം പണയം വച്ചതോടെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെത്തി പെണ്‍സുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി... തിരുവല്ലത്ത് 78 കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അലക്സ് ഗോപന്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

തിരുവല്ലത്ത് 78 കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അലക്സ് ഗോപന്‍ അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. ചാന്‍ ബീവിയുടെ വീട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷമായി സഹായിയായി നില്‍ക്കുന്ന സമീപവാസിയായ രാധയുടെ മകള്‍ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്സ് ഗോപന്‍.
സംഭവദിവസം അലക്സ് ഗോപന്‍ ഉച്ചയ്ക്ക് 2.30-ന് ചാന്‍ബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പുതോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുന്‍വാതിലിന്റെ കുറ്റി വലിച്ചെടുത്തു. തലയില്‍ ഹെല്‍മെറ്റ് ധരിച്ച് വീടിനുള്ളില്‍ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലില്‍ കിടക്കുകയായിരുന്ന ചാന്‍ ബീവി മുറിയില്‍നിന്ന് ഡൈനിങ് ഹാളിലെത്തി. ആരായെന്ന് ചോദിക്കുന്നതിനിടെ, ചാന്‍ബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ആളെ തിരിച്ചറിഞ്ഞ ചാന്‍ ബീവി പ്രതികരിച്ചതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് കഴുത്തില്‍ക്കിടന്ന മാല വലിച്ചെടുത്തു. കൈകളിലെ വളകളും ഊരിയെടുത്തു. ഈ സമയത്ത് തറയില്‍ക്കിടന്ന ചാന്‍ ബീവി വശത്തേക്ക് ഞെരക്കത്തോടെ തിരിഞ്ഞു. ഇതോടെ വീണ്ടും ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേര്‍ത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാന്‍ ബീവിക്കു സമീപം അലക്‌സ് ഗോപന്‍ പത്ത് മിനിറ്റോളം ഇരുന്നു.
മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി. ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തില്‍ മാല പണയംവച്ചു. തുടര്‍ന്ന് പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെത്തി പെണ്‍സുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടര്‍ന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടിലെത്തി കുളിക്കുമ്പോള്‍ ഇയാളുടെ അമ്മൂമ്മ രാധ, ചാന്‍ ബീവിയുടെ വീട്ടിലേക്കു പോകുന്നതു കണ്ടു. 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയില്‍ ചാന്‍ ബീവിയെ മരിച്ചനിലയില്‍ കണ്ടു. ഉടന്‍തന്നെ ചെറുമകനായ അലക്‌സിനെ ആദ്യം വിളിച്ചു. തുടര്‍ന്ന് ചാന്‍ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്‌സ് സ്ഥലത്തെത്തിയത്.
ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്‌സ് ഒഴിഞ്ഞു. തുടര്‍ന്നാണ് തിരുവല്ലം പോലീസ് എത്തിയത്. ഡി.സി.പി. ദിവ്യാ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായര്‍, തിരുവല്ലം ഇന്‍സ്‌പെക്ടര്‍ വി.സജികുമാര്‍, ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ജെ.രാകേഷ്, എസ്.ഐ.മാരായ നിതിന്‍ നളന്‍, എ.മനോഹരന്‍(തിരുവല്ലം), വിമല്‍, അനുരാജ്, സെല്‍വിയസ് രാജു(ഫോര്‍ട്ട്), സീനിയര്‍ സി.പി.ഒ. ജെ.എസ്.കണ്ണന്‍, മനോജ്, സി.പി.ഒ.മാരായ ബിനു, ഷിബു, സാബു, ഗോഡ്വിന്‍ തുടങ്ങിയവരുെട നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha