Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത്തവണ ബജറ്റിൽ താരമായത് കുട്ടികൾ; ഇത്തവണ ബജറ്റിനൊപ്പം ചേർത്തത് സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകൾ, ബജറ്റിന്റെ കവര്‍ ചിത്രം തൃശൂര്‍ സ്വദേശി അക്കുവിന്‍റെ 'കിളികളുടെ ഫ്ലാറ്റ്'

15 JANUARY 2021 04:49 PM IST
മലയാളി വാര്‍ത്ത

എല്ലാ ബജറ്റിലും സാഹിത്യം ചേര്‍ക്കുന്ന പതിവ് ഇത്തവണയും ധനമന്ത്രി തോമസ് ഐസക് തെറ്റിച്ചിരുന്നില്ല. പതിവു`പോലെ തന്നെ ഏറെ ശ്രേധേയമായിരിക്കുകയാണ് ബജറ്റ് അവതരണം. സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകളാണ് മന്ത്രി ഇത്തവണ ബജറ്റിനൊപ്പം പങ്കുവച്ചത്. ബജറ്റിന്‍റെ കവര്‍ചിത്രം തയ്യാറാക്കിയതും ഒരു കൊച്ചുകുട്ടി തന്നെയാണ്. തൃശൂര്‍ സ്വദേശി അക്കുവിന്‍റെ കിളികളുടെ ഫ്ലാറ്റ് എന്ന ചിത്രമായിരുന്നു ബജറ്റിന്റെ കവര്‍ ചിത്രമാക്കിയത്.

''നേരം പുലരുകയും

സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും

കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും

നാം കൊറോണയ്ക്കെതിരെ

പോരാടി വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ

തിരികെ എത്തിക്കുകയും ചെയ്യും..''

ബജറ്റ് അവതരണത്തിന് ധനമന്ത്രി തുടക്കം കുറിച്ചത് കോവിഡ് അതിജീവന കവിതയില്‍. പാലക്കാട് കുഴല്‍മന്ദം ജി.എച്ച്.എസി.ലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്നേഹയുടേതായിരുന്നു ആ കവിത. ബജറ്റ് പല മേഖലകള്‍ കയറുന്നതിനൊത്ത് കവിതകളും മാറിയിരിക്കുകയാണ്. പിന്നെ വന്നത് തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ്എച്ച്എസ്എസിലെ ആര്‍. എസ് കാര്‍ത്തികയുടെ വരികള്ളായിരുന്നു.

''യുദ്ധം ജയിച്ചിടും

യുവസൂര്യനുദിച്ചിടും

മുന്നോട്ട് നടന്നിടും നാമിനിയും

വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും''

അടുത്തത് വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.എച്ച് അളകനന്ദയുടെ വരികള്‍

''ഒരു പ്രോട്ടീന്‍ പാളിയ്ക്കുള്ളില്‍ നിന്ന് നീ

ലോകയുദ്ധം പ്രഖ്യാപിച്ചപ്പോള്‍

തോറ്റുപോകാതിരിക്കാന്‍ കൂടി

ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു

ആയിരം യുദ്ധചരിത്രങ്ങള്‍ പോലും

പഠിപ്പിക്കാത്ത മഹത്തായ പുസ്തകം

സ്വയം ഞങ്ങളുള്ളില്‍ എഴുതിപ്പഠിച്ചിരിക്കുന്നു.''

പിന്നെ വന്നത് അയ്യന്‍ കോയിക്കല്‍ ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കനിഹയുടെ,

''കൂടപ്പിറപ്പുകള്‍ക്കു കരുത്തു നല്‍കാന്‍

ഒപ്പമല്ല മുന്നില്‍ത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളൊരു

സര്‍ക്കാരുമുണ്ടുകൂടെ''-

''കൂടപ്പിറപ്പുകള്‍ക്കു കരുത്തു നല്‍കാന്‍

ഒപ്പമല്ല മുന്നില്‍ത്തന്നെയല്ലേ

നല്ല ലക്ഷ്യബോധമുള്ളൊരു

സര്‍ക്കാരുമുണ്ടുകൂടെ''-

എന്ന വരികളാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കാന്‍ ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ ചൊല്ലിയത്.

''എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്‍

എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍

എത്ര തീയിലമര്‍ന്നവര്‍ നമ്മള്‍

ഉയര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്‍

മരിക്കിലും തോല്‍ക്കില്ല നമ്മള്‍''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends