എറണാകളും ജനറല്‍ ആശുപത്രിയില്‍ ആദ്യം കോവിഡ് വാക്സീന്‍ സ്വീകരിച്ച് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ

എറണാകളും ജനറല്‍ ആശുപത്രിയില്‍ ആദ്യം കോവിഡ് വാക്സീന്‍ സ്വീകരിച്ചത് പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അനുഭവം പങ്കുവയ്ക്കുകയുണ്ടായി. വാക്സീന്‍ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്നാണ് അദ്ദേഹം പറഞ്ഞത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യമായി വാക്സീന്‍ സ്വീകരിച്ച ശേഷമായിരുന്നു ഇത്തരത്തിൽ പ്രതികരണം ഉന്നയിച്ചത്.
'ഒരു പ്രശ്നങ്ങളും ഉണ്ടായില്ല, വളരെ പരിശീലനം ലഭിച്ച നഴ്സിങ് സ്റ്റാഫാണ് എടുത്തത്, വളരെ ചെറിയ സൂചിയാണ്. ഉള്ളിലേക്കു കയറുന്നതു പോലും അറിയുന്നില്ല. സുഖകരമായ അനുഭവമാണ്. ആദ്യ വാക്സീനുകള്‍ എടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha