മൊബൈല്‍ ഫ്‌ളാഷ് ഉണ്ടാക്കിയത്... നെയ്യാറ്റിന്‍കരയില്‍ നാടിനെ നടുക്കി ആന വിരണ്ടു; ഇടഞ്ഞ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു; ആനയെ കാണാനെത്തിയ ചെറുപ്പക്കാര്‍ മൊബൈലില്‍ ആനയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം

പല ആനകഥകളും കേട്ടിട്ടുണ്ട്. പൊന്നുപോലെ കൊണ്ടു നടന്ന പാപ്പാന്‍മാരെ ആന മദമിളകി കൊന്ന സംഭവങ്ങളും പലപ്പോഴും കേള്‍ക്കാറുണ്ട്. അതേസമയം തന്നെ ആന സ്വബോധത്തോടെ പാപ്പാന്‍മാരുടെ വിളികള്‍ കേട്ട് തിരിച്ചറിയുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പില്‍ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെയാണ് തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ക്ഷേത്രത്തില്‍ പൂജിക്കാനെത്തിച്ച പുതിയ സ്‌കൂട്ടര്‍ തകര്‍ത്ത ആന ജനവാസ മേഖലയിലേക്ക് ഓടി. രാത്രി എട്ടരയോടെ രണ്ടാം പാപ്പാനും നാട്ടുകാരും ചേര്‍ന്നു ആനയെ തളയ്ക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിനു മുന്നില്‍ ആനയെ എത്തിച്ചപ്പോള്‍ സ്‌കൂട്ടര്‍ പൂജിക്കാനെത്തിച്ച യുവാക്കള്‍ ഫോട്ടോ എടുത്തു. ഫ്‌ലാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു. സ്‌കൂട്ടര്‍ തകര്‍ത്ത് ഓടിയ ആന രണ്ടു മണിക്കൂറോളം നാടിനെ മുള്‍മുനയിലാക്കി. ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാന്‍ കഴിഞ്ഞത്.
നെയ്യാറ്റിന്‍കര കരിയിലകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലെ പശ്ചിമ മേഖലാകമ്മിറ്റിയുടെ വക ഗൗരി നന്ദനന്‍ എന്ന ആനയാണ് വിരണ്ടത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഒന്നാം പാപ്പാനും ചാത്തന്നൂര്‍ സ്വദേശിയുമായ വിഷ്ണുവാണ് ആനയുടെ അടുത്തുണ്ടായിരുന്നത്. ക്ഷേത്ര വളപ്പില്‍ തളയ്ക്കാതെ നിറുത്തിയിരുന്ന ആനയെ കാണാനെത്തിയ ചെറുപ്പക്കാര്‍ മൊബൈലില്‍ ആനയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
മൊബൈലിന്റെ ഫ്‌ളാഷ് കണ്ണില്‍ പതിച്ച് തല കുനിച്ചു നിന്ന ആനയോട് തല ഉയര്‍ത്താന്‍ ആജ്ഞാപിച്ച പാപ്പാന്‍ തോട്ടി കൊണ്ട് കുത്തി വലിച്ചതാണ് പ്രകോപനമായത്. പാപ്പാനെ തുമ്പി കൈയില്‍ തൂക്കി ആഞ്ഞ് അടിക്കുകയായിരുന്നു. നിലത്തുവീണ പാപ്പാന്‍ ഒഴിഞ്ഞു മാറിയെങ്കിലും പിന്നാലെ ചെന്ന് ചുമരില്‍ ചേര്‍ത്ത് ഞെരുക്കി. അബോധാവസ്ഥയില്‍ വീണ പാപ്പാനെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആന ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങള്‍ തകര്‍ത്തശേഷം അര കിലോമീറ്ററോളം സഞ്ചരിച്ച് ഒരു വീട്ടുവളപ്പില്‍ നിന്നു.
ആന വിരണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. എന്ത് ചെയ്യണമെന്നറിയാതെ രണ്ടാം പാപ്പാനായ സജീവനും ഓടിയെത്തി. വിരണ്ട ആന അക്രമം തുടര്‍ന്നുകൊണ്ടിരുന്നു. ജനങ്ങള്‍ പോലീസിനെ വിളിച്ചു. പോലീസ് ഫോറസ്റ്റിനേയും എലിഫെന്റ് സ്‌ക്വാഡിനേയും വിവരം അറിയിച്ചു. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും എലിഫന്റ് സ്‌ക്വാഡും പെട്ടന്നെത്തി.
ഇതിനിടെ നാട്ടുകാരും തടിച്ചു കൂടിയതോടെ ആകെ ബഹളമായി. ജനങ്ങളെ കണ്ടതോടെ ആന തലങ്ങും വിലങ്ങും ഓടി പ്രകോപനമുണ്ടാക്കിക്കൊണ്ടിരുന്നു. രണ്ടാം പാപ്പാനായ സജീവന്‍ അകലെ നിന്ന് അലറി വിളിച്ചു. മോനെ ഗൗരീ നന്ദനാ അടങ്ങെടാ... നീ കൊല്ലുന്നെങ്കില്‍ എന്നെയും കൊന്നോ... ജനങ്ങള്‍ പരിഭ്രാന്തിയായി നിന്നു. രണ്ടാം പാപ്പാന്റെ അലറി വിളിച്ചില്‍ ആന ശ്രദ്ധിച്ചു. ഇതിനിടെ വടം ഉപയോഗിച്ച് ആനയെ എല്ലാവരും കൂടി തളച്ചു. അതോടെ യുവാക്കള്‍ ഉണ്ടാക്കിയ പൊല്ലാപ്പിന് ശമനമായി.
"
https://www.facebook.com/Malayalivartha