പെണ്ണ് കിട്ടാതെ ബോർഡ് മാറ്റില്ല; വിവാഹ മാട്രിമോണിയുടെ പരസ്യമാണെന്ന് കരുതരുത്. ബോര്‍ഡിലെ വിവരണം മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവും...വിവാഹത്തിനായി കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ച ബോർഡ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വധുവിനെ തേടുന്നു' , കോട്ടയം അതിരമ്ബുഴ-കാണക്കാരി റോഡിലൂടെ പോകുമ്പോള്‍ നിങ്ങളുടെ ശ്രദ്ധയിൽ ഇങ്ങനെയൊരു ബോര്‍ഡ് പെട്ടേക്കാം. ഇത് വിവാഹ മാട്രിമോണിയുടെ പരസ്യമാണെന്ന് നിങ്ങൾ കരുതരുത്. ബോര്‍ഡിലെ വിവരണം മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാവുന്നതാണ്. സമൂഹമാധ്യമങ്ങളിൽ ചിരിയും ചിന്തയും നൽകി ബോർഡ്.
എട്ട് വര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാവാതെ വന്നതോടെ കാണക്കാരി സ്വദേശിയായ അനീഷ് സെബാസ്റ്റ്യന്‍ സ്ഥാപിച്ച ഈ ബോര്‍ഡ് ഏറെ ശ്രദ്ധ നേടുന്നു. എട്ട് വര്‍ഷമായി അനീഷ് തനിക്കൊരു പങ്കാളിയെ തേടുകയാണ്. 28 ാം വയസില്‍ തുടങ്ങിയ കല്യാണാലോചനയില്‍ ഇതുവരേയും 27 പേരെ വിവാഹം ആലോചിക്കുകയുണ്ടായി. ഒടുവില്‍ വയസ് 36 ആയതോടെ അനീഷ് റോഡരികില്‍ ബോര്‍ഡ് വയ്ക്കുകയും ചെയ്തു.
'വധുവിനെ തേടുന്നു.ഡിമാന്‍ഡുകള്‍ ഇല്ലാതെ, മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ വധുവിനെ ആവശ്യമുണ്ട്..' എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്. എഴുത്തിനൊപ്പം അനീഷിന്റെ ചിത്രവും ബോര്‍ഡില്‍ കാണാൻ സാധിക്കും.
'ബ്രോക്കര്‍മാരെ സമീപിച്ചു. മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്തു, നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു. ജോലി തിരക്ക് കാരണം മില്ല് വിട്ട് പുറത്ത് പോകാന്‍ കളഴിയില്ല. അങ്ങനെയാണ് സ്വന്തം നിലക്ക് ബോര്‍ഡ് വെച്ചത്.' അനീഷ് പറയുകയുണ്ടായി. എന്നാൽ ആദ്യം പ്രദേശവാസികള്‍ക്ക് ഇതൊരു തമാശയായി തോന്നിയെങ്കിലും ഇപ്പോള്‍ കാര്യമാണെന്ന് എല്ലാവര്‍ക്കും മനസിലായെന്നും അനീഷ് പറയുന്നു.
https://www.facebook.com/Malayalivartha