വാസുവിനെ ചങ്ങലയ്ക്കിട്ട് ഹൈക്കോടതി..! വരിഞ്ഞു മുറുക്കി പൂട്ടി, സുഭാഷ് കപൂറിനെ റാഞ്ചി കോടതി..! വിലങ്ങ് റെഡിയാക്കി S I T

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് അതിന് പരിമിതികളുണ്ടെന്നതാണ് വസ്തുത. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നത്. രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കള്‍ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയിലാണ് എല്ലാം തുടങ്ങുന്നത്. പോറ്റിയുടെ ശബരിമലയിലെ ഒരു പ്രധാന സ്‌പോണ്‍സര്‍ രാജ്യത്തെ പ്രധാന സ്വര്‍ണ്ണ കടമുതലാളിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ കേരളത്തില്‍ വേരുകളുള്ള ഈ വ്യക്തിയിലേക്ക് അന്വേഷണം എത്തുന്നില്ല. കേരളാ പോലീസിന് ഈ വ്യക്തിയെ കൊണ്ട് ആംബുലന്‍സ് അടക്കം പോറ്റി സംഭാവന ചെയ്തിരുന്നു. ഈ ഉന്നത ബന്ധം പോലും അന്വേഷിക്കുന്നില്ല. ഇതിനിടെയാണ് അന്താരാഷ്ട്ര ബന്ധങ്ങളിലേക്ക് ഹൈക്കോടതി വിരല്‍ ചൂണ്ടുന്നത്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചില പ്രധാന നിരീക്ഷണങ്ങള്‍ നടത്തവേ ഹൈക്കോടതിയാണ് സുഭാഷ് കപൂറിനെ പരാമര്‍ശിച്ചത്. 'ക്ഷേത്രങ്ങളിലെ അപൂര്‍വമൂല്യമുള്ള വസ്തുക്കളുടെ പകര്‍പ്പുകളെടുക്കുന്നതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കും കൂട്ടര്‍ക്കും ആവശ്യമായ സഹായം ദേവസ്വം ബോര്‍ഡ് അധികൃതര്‍ നല്‍കുകയുണ്ടായി എന്ന് വ്യക്തമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു എന്ന ഭാവത്തില്‍ ഇത്തരം പകര്‍പ്പുകളെടുക്കുകയും രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്‍ക്കുകയും ചെയ്യാം. അപൂര്‍വ വസ്തുക്കളും മറ്റും കള്ളക്കടത്തു നടത്തുന്നവര്‍ക്കിടയില്‍ ഇത് പതിവാണ്. അത്തരത്തില്‍ കുപ്രസിദ്ധനായ കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ പ്രവൃത്തികളോടാണ് ഇതിനു സാദൃശ്യം തോന്നിയത്', ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെയാണ് സുഭാഷ് കപ്പൂറിലേക്കും സംഘത്തിലേക്കും സംശയം എത്തുന്നത്. കപ്പൂര്‍ ജയിലിലാണെങ്കിലും കപ്പൂറിന്റെ സംഘം സജീവമാണ്. ഈ സംഘവുമായി ബന്ധപ്പെട്ട തെളിവുകള്‍ എസ് എ ടിയ്ക്ക് കിട്ടിയെന്ന സൂചനകളുമുണ്ട്. ഏതായാലും ശബരിമലയില്‍ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. ഇതിന് വഴിയൊരുക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണം.
https://www.facebook.com/Malayalivartha


























