ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവം... ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി

ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവത്തെ തുടർന്ന് ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ആര്‍പിഎഫ്, റെയില്‍വേ പോലീസ്, ടൗണ്‍ പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
പ്രധാനമായും തീവണ്ടികളില്‍ മദ്യപിച്ച് യാത്രചെയ്യുന്നതും ലഹരി ഉപയോഗിച്ച് യാത്രചെയ്യുന്നതുമാണ് പരിശോധിച്ചത്. പോലീസിന്റെ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും സംയുക്തമായി കര്‍ശന പരിശോധന നടത്തുമെന്നും പോലീസ് .
അതേസമയം വര്‍ക്കലയില്‍ തീവണ്ടിയില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷനുകളിലും തീവണ്ടികളിലും കൂടുതല്‍ പരിശോധനയുമായി റെയില്‍വേ പോലീസും ആര്‍പിഎഫും രംഗത്ത്. മഫ്തിയിലും അല്ലാതെയും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമായും ലഹരി ഉപയോഗിച്ച് യാത്രചെയ്യുന്നവരുടെ പേരിലാണ് നടപടിയെടുക്കുന്നത്. സ്റ്റേഷനുകളില്‍ ബ്രെത്തലൈസര്‍ ഉപയോഗിച്ച് യാത്രക്കാരെ പരിശോധിക്കും. ലഹരി ഉപയോഗിച്ചവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ആര്‍പിഎഫിന്റെ ജോലിസമയം എട്ടു മണിക്കൂര്‍ എന്നത് 12 മണിക്കൂറാക്കി. ആര്‍പിഎഫ് ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍ കോച്ചുകളിലും പരിശോധിക്കുന്നു.
"
https://www.facebook.com/Malayalivartha


























