മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിനുമുന്നിൽ കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ

മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിനുമുന്നിൽ കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കെ.ആർ പേട്ട താലൂക്കിലെ മൂഡനഹള്ളിയിൽ എം.ഡി. മഞ്ചെഗൗഡയാണ് (55) മരിച്ചത്.
വർഷങ്ങളായി ഭൂമി ഏറ്റെടുക്കൽ കേസിൽ നഷ്ടപരിഹാരമോ പകരം ഭൂമിയോ അനുവദിക്കാത്തതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്ന് പൊലീസ് . ഡി.സി ഓഫിസിന് എതിർവശത്തുള്ള കാവേരി പാർക്കിലാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.
നാട്ടുകാർ ഓടിയെത്തി മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. 60 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha
























