പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെ റബ്ബർ തോട്ടത്തിലെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിമറ്റം തട്ടാപറമ്പിൽ ടി.എം. സലീം (53)ആണ് മരിച്ചത്. ഇന്നലെ രാവിലെ ആൾതാമസമില്ലാത്ത റബ്ബർതോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് .
കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡംഗം നിസാ സലീമാണ് ഭാര്യ. മക്കൾ: ഫാത്തിമ്മ, മുഹമ്മദ് അമീൻ. മരുമകൻ: അഫ്‌സൽ. ഖബറടക്കം നടത്തി.
https://www.facebook.com/Malayalivartha


























