തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥൻ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ....

പോലീസ് ഉദ്യോഗസ്ഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
എആര്‍ ക്യാമ്പിലെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെയാണ് ശ്രീജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത്. വൈകുന്നേരം സുഹൃത്തുക്കളെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് സൂചനകളുള്ളത്.
ഈ മാസം 16-ന് ശ്രീജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. വൈകുന്നേരം കാണുമ്പോള്‍ ശ്രീജിത്ത് സന്തോഷവാനായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം വ്യക്തമല്ല. ശ്രീജിത്തിന്റെ മൃതദേഹം നിലവില്‍ ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്യനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























