ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരംഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്

ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴു മണി മുതൽ ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കുന്നതാണ്.
ബിഹാർ ഉപ മുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ്കുമാർ സിൻഹ, പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, ആർജെഡി വിട്ട് പുതിയ പാർടി രൂപീകരിച്ച തേജ്പ്രതാപ് യാദവ്, ഗായകരായ മൈഥിലി ഠാക്കൂർ, റിതേഷ് രഞ്ജൻ പാണ്ഡെ തുടങ്ങിയ പ്രമുഖർ മത്സരരംഗത്തുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. ഫലം പ്രഖ്യാപനം 14 ന് .
അതേസമയം, വോട്ടും സർക്കാരിനെയും കൊള്ളയടിക്കുന്നവർക്ക് വോട്ടിലൂടെ മറുപടി നൽകാൻ ബിഹാറിലെ ജെൻസികളോടും യുവാക്കളോടും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
ബീഹാറിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . എൻ.ഡി.എയ്‌ക്ക് അനുകൂലമായി തരംഗമുണ്ടാകും. ജമുയിലെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ബീഹാറിലും വോട്ടുക്കൊള്ളയ്‌ക്കാണ് എൻ.ഡി.എയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. വോട്ടർമാർ അവരെ അധികാരത്തിൽ നിന്ന് പുറത്തുനിർത്തണമെന്നും ആവശ്യപ്പെട്ടു. തൊഴിലിനും, യുവനേതൃത്വത്തിനും വേണ്ടി വോട്ടുചെയ്യാൻ മഹാസഖ്യത്തിലെ നേതാവും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് വോട്ടർമാരോട് ആഹ്വാനം ചെയ്തു.
"
https://www.facebook.com/Malayalivartha

























