ഇനിമേലാല്‍ ഭക്തരെ തൊടരുത്... ശബരിമലയില്‍ നവോത്ഥാനം നടപ്പിലാക്കന്‍ പോയപ്പോള്‍ 19 പേരും തോറ്റ എംപിമാരായി; നല്ലപിള്ളയായി അയ്യപ്പ ഭക്തരെ പിണക്കാതെ ഒരു വര്‍ഷം തികച്ചതോടെ അതില്‍ 10 തോറ്റ എം.പി. മാര്‍ക്ക് വീണ്ടും അവസരം; പിജെ ആര്‍മി ശക്തമായ നിലപാട് സ്വീകരിച്ചതോടെ പി. ജയരാജനും അവസരമൊരുങ്ങുന്നു

അയ്യപ്പനോട് കളിക്കരുത് കളിക്കരുത് പണി മേടിക്കും എന്ന് ചാനല്‍ ചര്‍ച്ചയില്‍ പലരും പറഞ്ഞപ്പോള്‍ ആരും മൈന്‍ഡ് ചെയ്തില്ല. അവസാനം 19 പേരും തോറ്റ എംപിമാരായി. അതില്‍ എ സമ്പത്തിന് മാത്രമാണ് മന്ത്രി പദവിക്ക് തുല്യമായി ഡല്‍ഹിയില്‍ അവസരം നല്‍കിയത്. അയ്യപ്പന്‍ തരംഗമായപ്പോള്‍ തോല്‍ക്കുമെന്ന് കരുതിയ സകല യുഡിഎഫുകാരും ജയിച്ചു. അതോടെ തോറ്റ എംപിമാര്‍ പണിയില്ലാതെ കാലം കഴിച്ചു കൂട്ടി. അവരില്‍ പ്രധാനിയായിരുന്ന പി. ജയരാജനെ ഒതുക്കാനും നീക്കം നടന്നു. പിജെ ആര്‍മിയുടെ ഇടപെടലിനെ തുടര്‍ന്ന് പി. ജയരാജന് അവസരം നല്‍കുമെന്നാണ് അറിയുന്നത്.
ലോക്‌സഭയിലേക്ക് മത്സരിച്ചു തോറ്റ 10 സിപിഎം നേതാക്കള്‍ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിലെ വന്‍ നിര നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതാ പട്ടികയില്‍. രാഷ്ട്രീയ പരാജയം ആയിരുന്നു എന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗത്തെയും നിയമസഭയിലേക്കു പരിഗണിക്കണമെന്ന സമ്മര്‍ദം നേതൃത്വം നേരിടുന്നു.
അവരില്‍ മുന്നില്‍ നില്‍ക്കുന്നത് പി.കെ.ശ്രീമതിയും പി.ജയരാജനുമാണ്. വടകരയില്‍ സ്ഥാനാര്‍ഥി ആക്കാന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയ പി. ജയരാജന് തെരഞ്ഞെടുപ്പില്‍ അടിതെറ്റിയതോടെ നിലവില്‍ പദവികളില്ല. 2 ടേം പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍നിന്നു ചിലരെ സിപിഎം മാറ്റിയാല്‍ ജയരാജനു വഴി തെളിയും. കെ.കെ. ശൈലജയെയും പി.കെ. ശ്രീമതിയെയും ഒരുമിച്ചു നിയമസഭയിലേക്കു കൊണ്ടു വരണോ എന്ന ചോദ്യത്തെ ആശ്രയിച്ചാണ് ശ്രീമതിയുടെ സാധ്യത. ഇവര്‍ പാര്‍ലമെന്ററി രംഗത്തു തന്റെ ടീമിന്റെ ഭാഗമാകണമെന്നു പിണറായി വിജയന്‍ തീരുമാനിച്ചാല്‍ ഇരുവരും മത്സരിക്കും.
എം.ബി രാജേഷ്, പി.കെ.ബിജു എന്നിവരും പരിഗണിക്കുന്നവരിലുണ്ട്. സിപിഎം ശക്തി ദുര്‍ഗങ്ങളായ പാലക്കാടും ആലത്തൂരും കുത്തിയൊലിച്ചു പോയപ്പോള്‍ അടി തെറ്റിയവരാണ് ഈ യുവ നേതാക്കള്‍. മലമ്പുഴയിലോ തൃത്താലയിലോ രാജേഷ് മത്സരിച്ചേക്കും. കോങ്ങാടും തരൂരും ബിജുവിന് സാധ്യതയുള്ള മണ്ഡലമാണ്. തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിജുവിന് അവിടെയും സാധ്യതയുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു മത്സരിക്കുന്നവരില്‍ പി രാജീവ് ഉള്‍പ്പെട്ടാല്‍ കളമശേരിയില്‍ സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.എന്‍. ബാലഗാപാലിന് സാധ്യതയുള്ള കൊല്ലത്തെ സീറ്റുകളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തം.
എല്ലാ പ്രവചനങ്ങളിലും മുന്നില്‍ നിന്ന എ. സമ്പത്ത് അവസാനം അയ്യപ്പന്റെ കളിയില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് പിടിച്ചപ്പോള്‍ ആറ്റിങ്ങലില്‍ തോറ്റുപോയി. അടൂര്‍ പ്രകാശാണ് ശോഭ സുരേന്ദ്രന്‍ പകുതി വോട്ട് പിടിച്ചതോടെ ജയിച്ച് കയറിയത്. ആറ്റിങ്ങലില്‍ തോറ്റ ശേഷവും കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധിയാക്കിയ എ.സമ്പത്തിനെ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ പരീക്ഷിച്ചേക്കാം.
കേരള കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി.എന്‍. വാസവന്‍. ഏറ്റുമാനൂരില്‍നിന്നു മത്സരിക്കാനുള്ള സാധ്യത. സിറ്റിങ് എംഎല്‍എ ആയ സുരേഷ് കുറുപ്പിന് വീണ്ടും സീറ്റ് നല്‍കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
യുഡിഎഫ് തരംഗം ആഞ്ഞു വീശിയതിനാലാണ് കാസര്‍കോട് കെ.പി. സതീഷ്ചന്ദ്രന്‍ കട പുഴകിയത്. അതിനാല്‍ തന്നെ കെ.പി.സതീഷ് ചന്ദ്രനെ നിയമസഭയില്‍ പരിഗണിക്കണമെന്ന അഭിപ്രായം ശക്തം. കാസര്‍കോട് ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണനും മത്സരിക്കാന്‍ നില്‍ക്കുകയാണ് എന്നതിനാല്‍ സീറ്റാണ് പ്രശ്‌നം.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പരീക്ഷിച്ച എസ്എഫ്‌ഐ ദേശീയ അധ്യക്ഷനായ വി.പി. സാനുവിനെ ജില്ലയിലെ ഏതു മണ്ഡലത്തിലും മത്സരിപ്പിച്ചേക്കാം. അങ്ങനെ അയ്യപ്പഭക്തരില്‍ തീര്‍ത്ത മുറിവുണക്കി തോറ്റ എംപിമാര്‍ വീണ്ടും എത്തുമ്പോള്‍ അണികള്‍ക്കും ഏറെ ആവേശമാണ്.
" f
https://www.facebook.com/Malayalivartha