Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

കാര്യങ്ങള്‍ മാറിമറിയുന്നു... വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യ ധാരണയ്‌ക്കെന്ന് സൂചന; ഇതിന് മുന്‍കൈയെടുക്കുന്നത് ആര്‍എസ്എസ്; കെ.സുരേന്ദ്രന്‍, പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, വിവി രാജേഷ് തുടങ്ങി ഒരു കൂട്ടം നേതാക്കളെ നിയമസഭയില്‍ എത്തിക്കാനുള്ള ഒരുക്കത്തില്‍ബിജെപി

18 JANUARY 2021 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ആ വിയോ​ഗം താങ്ങാനാവാതെ.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി

മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..

എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു

ബിജെപിയുമായി കോണ്‍ഗ്രസ് രഹസ്യ ധാരണയ്‌ക്കെന്ന് സൂചന. തലസ്ഥാനത്തെ നേമം ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയുണ്ടാക്കുമെന്നാണ് ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന സൂചന. ആര്‍എസ്എസാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.

ബി ജെ പി ക്ക് ഇക്കുറി കേരള നിയമസഭയില്‍ അഞ്ച് പ്രതിനിധികളെങ്കിലുമുണ്ടാകുമെന്ന ഉറപ്പ് ആര്‍ എസ് എസ് നേതൃത്വം കേന്ദ്ര ബി ജെ പി നേതൃത്വത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. അത് ആരുടെ പിന്തുണ കൊണ്ടാണെന്ന് ആര്‍ എസ് എസ് വ്യക്തമാക്കിയിട്ടില്ല.

കെ.സുരേന്ദ്രന്‍, പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍, വി വി രാജേഷ് തുടങ്ങി ഒരു കൂട്ടം നേതാക്കളെ നിയമസഭയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ചില പുതുമുഖങ്ങളെയും ആര്‍ എസ് എസ് രംഗത്തിറക്കിയേക്കും. ഇതില്‍ ആര്‍ എസ് എസുമായി അടുപ്പം സൂക്ഷിക്കുന്ന ചില മുന്‍ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.

2021 ല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വന്നേ തീരൂ എന്ന ചിന്തയാണ് ഹൈക്കമാന്റിനുള്ളത്. അതിന് ബിജെ പി എന്നോ വെല്‍ഫയര്‍ പാര്‍ട്ടിയെന്നോ വ്യത്യാസമില്ലാതെ ആരുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കും. കേരള തെരഞ്ഞടുപ്പില്‍ ഒരു കൂട്ടം പ്രൊഫഷണലുകള്‍ക്കൊപ്പം പരിചയ സമ്പന്നരായ നേതാക്കളെ കൂട്ടി രംഗത്തിറക്കും. തെരഞ്ഞടുപ്പിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കും. അതിനാണ് അക്കൗണ്ടില്‍ 6000 രൂപ എന്ന തന്ത്രം പ്രയോഗിച്ചത്.

ഡി സി സി പുന:സംഘടന ഉള്‍പ്പെടെ കോണ്‍ഗ്രസ്സിനെ അടിമുടി മാറ്റാനാണ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഡി സി സി കളാണ് പുന:സംഘടിപ്പിക്കുന്നത്. താഴെതട്ട് ഉള്‍പ്പെടെയാണ് അഴിച്ചുപണിയുന്നത്. പല ഡി സി സികളും പ്രവര്‍ത്തിക്കുന്നു പോലുമില്ല. അത്തരക്കാരെ പൂര്‍ണമായി ഒഴിവാക്കും. പ്രവര്‍ത്തിക്കാത്ത നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഗ്രൂപ്പിന് യാതൊരു പ്രസക്തിയുമില്ല. ഇപ്പോള്‍ എം പിയായിരിക്കുന്നവര്‍ ജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവരെ നിയമസഭയില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ബലം പിടിക്കില്ല.

ഉമ്മന്‍ ചാണ്ടിയെ നേതൃ നിരയിലേക്ക് കൊണ്ടു വന്നാല്‍ ചെന്നിത്തല ഉള്‍പ്പെടെ ആരെയും എതിര്‍ക്കാന്‍ സമ്മതിക്കില്ല. സി പി എമ്മിന്റെ അച്ചടക്ക സമ്പ്രദായമായിരിക്കും കോണ്‍ഗ്രസ് അനുകരിക്കുക. എതിര്‍ശബ്ദങ്ങളെ തീര്‍ത്തും നിര്‍ജ്ജീവമാക്കും. ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടു വരുന്നതില്‍ ചെന്നിത്തലക്ക് പൂര്‍ണമായ സമ്മതമില്ലെങ്കിലും അദ്ദേഹത്തിന് സമ്മതിക്കാതിരിക്കാന്‍ തരമില്ല. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇതില്‍ തീരുമാനമെടുക്കും. അത്തരം തീരുമാനങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അത് നിയമപരമായ തിരുത്തലുകള്‍ക്ക് കാരണമാകും.

ബിജെപിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയതിന് പിന്നില്‍ ചില കേരള നേതാക്കളാണുള്ളത്. ഇത്തരം ചര്‍ച്ചകളില്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടില്ല. അത്തരമൊരു ഇടപെടലിന് ഹൈക്കമാന്റ് തയ്യാറല്ല. ആര്‍. എസ് എസാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഒരു കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തി. ആര്‍ എസ് എസിന്റെ ദേശീയ നേതാക്കളും കേരള നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യം ആര്‍ എസ് എസോ കോണ്‍ഗ്രസോ സമ്മതിച്ചിട്ടില്ല. പിണറായി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാന്‍ ആര്‍ എസ് എസ് ആഗ്രഹിക്കുന്നില്ല.

വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചക്ക് ലീഗ് നേതൃത്വമാണ് മുന്‍കൈയെടുക്കുന്നത്. ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ലഭിക്കുന്നതെങ്കിലും അതിന്റെ ഗുണഫലം ലഭിക്കുക കോണ്‍ഗ്രസ്സിനായിരിക്കും.

ക്രൈസ്തവ നേതാക്കളെ സോണിയാ ഗാന്ധി നേരിട്ട് ബന്ധപ്പെടും. ആവശ്യമെങ്കില്‍ രാഹുല്‍ ഗാന്ധി ഇവരെ സന്ദര്‍ശിച്ച് സംസാരിക്കും. ഉമ്മന്‍ ചാണ്ടി വരുന്നതോടെ ഇക്കാര്യത്തില്‍ മഞ്ഞുരുകും എന്നാണ് നേതൃത്വം വിശ്വസിക്കുന്നത്.

എന്‍ എസ് എസിന്റെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കുണ്ട്. ജി. സുകുമാരന്‍ നായരുമായും രാഹുല്‍ ഗാന്ധി സംസാരിക്കും എന്നാണ് ലഭിക്കുന്ന വിവരം. വെള്ളാപ്പള്ളി നടേശനുമായുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയെയാണ്. എന്നാല്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയൊന്നുമില്ല. വെള്ളാപ്പള്ളിയുടെ വോട്ട് ഇടത്തോട്ട് തന്നെയായിരിക്കും.

ബി ജെ പിക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഇതാണ് മാര്‍ഗ്ഗമെന്ന് ആര്‍ എസ് എസ് കരുതുന്നു. അതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ വേർപാട് സഹിക്കാനായില്ല.... മകൻ മരിച്ചതിന്‍റെ വിഷമത്തിൽ അച്ഛനും അമ്മയും ജീവനൊടുക്കി...  (19 minutes ago)

ഓർഡറുകൾ കിട്ടിയത് ഗണേഷ് മന്ത്രിയായ ശേഷം  (32 minutes ago)

ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ  (34 minutes ago)

സ്വർണവിലയിൽ കുറവ്... പവന് 720 രൂപയുടെ കുറവ്  (50 minutes ago)

കണ്ണീരടക്കാനാവാതെ... മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു  (55 minutes ago)

നിർമാണ ത്തൊഴിലാളിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സെൻസെക്സ് 560.06പോയിന്റ് ഇടിഞ്ഞു,  (1 hour ago)

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു  (1 hour ago)

പത്തനംതിട്ടയിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചു  (1 hour ago)

വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആർടിസി.. .  (3 hours ago)

വേള്‍ഡ് അത്‌ലറ്റിക്‌സ് ഇന്‍ഡോര്‍ ടൂര്‍ സില്‍വര്‍ മീറ്റിങില്‍ 6.31 മീറ്റര്‍ ഉയരം താണ്ടി ഡുപ്ലാന്റിസ്  (3 hours ago)

തിക്കുറിശ്ശി അനുസ്മരണം ‘തിക്കുറിശ്ശി മലയാള ചലച്ചിത്രത്തിലെ ഇതിഹാസ പുരുഷൻ’  : ജോയ് വാഴയിൽ  (3 hours ago)

  യുവേഫ യൂറോപ്പ ലീഗ് പോരാട്ടം... ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഉനായ് എമറിയുടെ ആസ്റ്റന്‍ വില്ല പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദ പോരാട്ടം ജയിച്ചു കയറി  (3 hours ago)

Malayali Vartha Recommends