പോരാട്ടം കൂടുതല്‍ ശക്തമാകുന്നു.... കര്‍ഷക നിയമം പിന്‍വലിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് കര്‍ഷകര്‍...
കഴിഞ്ഞ 55 ദിവസത്തോളമായി ഡല്‍ഹി അതിര്‍ത്തിയിലെ കൊടുതണുപ്പില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരില്‍ വീറും വാശിയും നിറയുന്നു. ഇനി ഒരു മടക്കം നാട്ടിലേക്ക് ഉണ്ടെങ്കില്‍ അത് കര്‍ഷക നിയമം പിന്‍വലിച്ച ശേഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പോരാട്ടം കൂടുതല്‍ ശക്തമാകുകയാണ്.
കൊവിഡ് മാഹാമരിക്കെതിരായ കുത്തിവെപ്പ് രാജ്യത്ത് ആരംഭിച്ചിട്ടഉണ്ടെങ്കിലും ഇതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍. ഇതില്‍ നിന്ന് പിന്തിരിയില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ജനുവരി 26ലെ ട്രാക്ടര്‍ പരേഡിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
രാജ്യചരിത്രത്തിലെ വലിയ സമരങ്ങളിലൊന്നായി ട്രാക്ടര്‍ പരേഡ് മാറും. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണം. കാര്‍ഷിക നിയമങ്ങള്‍ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാല്‍ വാക്സിന് കൊണ്ട് എന്തു ചെയ്യുമെന്ന് കര്‍ഷകനായ ബല്‍പ്രീത് സിങ് ചോദിച്ചു.ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരിലധികവും 50 വയസിനു മുകളിലുള്ളവരാണ്. ഇവര്‍ കൊവിഡ് വാക്സിന് എടുക്കാന്‍ വേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങില്ലെന്നത് കേന്ദ്രത്തിന് വലിയ വെല്ലുവിളിയാകും.
https://www.facebook.com/Malayalivartha