Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

'പാകത്തിന് ഭക്ഷണം ഉണ്ടാക്കി,അത് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചു വരുമ്പോ അടുത്ത ദിവസം പഴയത് എടുത്തു കഴിക്കുന്ന പണി കൂടി അവര്‍ ചെയ്യുന്നുണ്ട്.പുതിയത് എടുത്ത് കഴിച്ചൂടെ എന്നൊക്കെ പറയാം...' പ്രമോദ് കിഴക്കുമ്മുറി കുറിക്കുന്നു

19 JANUARY 2021 03:38 PM IST
മലയാളി വാര്‍ത്ത

പെണ്ണിനെ അടുക്കളക്കാരിയാക്കി മാത്രം മാറ്റുന്ന പുരുഷ പ്രമാണിമാര്‍ക്കുള്ള മറുപടിയായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം നിലകൊള്ളുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ചിത്രം. ഇപ്പോള്‍ പ്രമോദ് കിഴക്കുമ്മുറി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്.

കുറിപ്പ് ഇങ്ങനെ,

ഞാനെന്റെ അമ്മയെ സഹായിക്കാറുണ്ട്
ഞാനെന്റെ ഭാര്യയെ സഹായിക്കാറുണ്ട്
ഞാനെന്റെ പെങ്ങളെ സഹായിക്കാറുണ്ട്
അല്ല...എന്താണീ സഹായം?
വീട്ടിലെ പണികളെല്ലാം അമ്മയുടെയും ഭാര്യയുടെയും പെങ്ങളുടെയും ജോലി ആണെങ്കില്‍ അല്ലെ അവരെ ആ കാര്യത്തില്‍ സഹയിക്കേണ്ടതുള്ളു. ആണും പെണ്ണും കുട്ടികളുമെല്ലാം ഒരുമിച്ച് കഴിയുന്ന ഒരു കുടുംബത്തിലെ സകലമാന ജോലികളും എല്ലാവരും ഒരുമിച്ചല്ലേ ചെയ്യേണ്ടത്.അത് പെണ്ണിന്റെ മാത്രം ഉത്തരവാദിത്തം ആയി മാറുന്നത് എന്ത് കൊണ്ടാണ്?അതിനെ സ്ത്രീകളുടെ കടമ എന്നും പറഞ്ഞ് പൊലിപ്പിക്കാതെ,സാഹായിക്കാറുണ്ട് എന്ന് വിശാലമനസ്‌കത പറയാതെ എല്ലാ കാര്യങ്ങളും അങ്ങോട്ട് ഷെയര്‍ ചെയ്യുക എന്നതല്ലേ ശരി.

എന്നും രാവിലെ നേരത്തെ എഴുന്നേറ്റ് വൈകി കിടക്കേണ്ടി വരുന്ന വിഭാഗമാണ്.രാവിലെ,ഉച്ചക്ക്,വൈകിട്ട്,രാത്രി എന്നിങ്ങനെയുള്ള സമയത്തേക്ക് വെച്ചുണ്ടാക്കേണ്ടതിന്റെം അത് വൃത്തിയാക്കേണ്ടതിന്റെ കഷ്ടപ്പാടുകളും.....ആധുനികവല്‍ക്കരണം എല്ലാ ജോലികളിലും പുതിയ യന്ത്രങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്.എന്ന് വെച്ച് ഒരു മേഖലയിലും പണികള്‍ക്ക് കുറവൊന്നും വന്നിട്ടില്ല.സ്വാഭാവികമായും അടുക്കളയിലുള്ള മിക്‌സിയാണ് പലരുടേം പ്രതി.ഒപ്പം അമ്മിയിലരച്ചുണ്ടാക്കേണ്ടതിന്റെ മഹത്വങ്ങള്‍ വിളമ്പുന്ന കിളവന്മാര്‍ വീട്ടില്‍ ഉണ്ടേ പിന്നെ പറയണ്ട....ഒപ്പം വീട്ടില്‍ വന്നിരിക്കുന്ന ഗസ്റ്റുകളെ പോലും നോക്കാതെയുള്ള കുറ്റങ്ങള്‍ എഴുന്നള്ളിക്കലും
വിശേഷ ദിവസങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.എന്നുമുള്ള പണികളുടെ കൂടെ അതിന്റെ ഇരട്ടി വന്ന് ചേരുന്ന ചില ദിവസങ്ങള്‍.അതെന്തെങ്കിലും ഫംക്ഷന്‍ ആണെങ്കിലും ഓണമോ വിഷുവോ പോലുള്ള ആഘോഷങ്ങള്‍ ആണെങ്കിലും.തലേ ദിവസം മുതല്‍ തുടങ്ങുന്ന അധ്വാനം. ഭക്ഷണമുണ്ടാക്കുന്നതിന്റെം അതിന് ശേഷം വൃത്തിയക്കേണ്ടതിന്റെം.ഈ ദിവസങ്ങളില്‍ TV യില്‍ പുതിയ നല്ല സിനിമകളൊക്കെയുണ്ടാവും.ഇതൊന്നും അടുക്കള പുറത്തെ തീര്‍ത്താല്‍ തീരാത്ത പണികള്‍ തീര്‍ത്ത് സ്ത്രീകള്‍ക്കു കാണാന്‍ പറ്റാറില്ല.അതൊക്കെ ആണുങ്ങള്‍ക്ക് വേണ്ടിയാണോ പ്ലേ ചെയ്യുന്നത് എന്ന് തോന്നി പോയിട്ടുണ്ട്.

രാത്രിയില്‍ വീട്ടില്‍ എല്ലാവര്‍ക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കി വെച്ച് അത് കഴിച്ച് മൂട്ടിലെ പൊടിയും തട്ടി പോവുമ്പോഴേ പെണ്ണുങ്ങള്‍ക്ക് ഉണ്ണാന്‍ പറ്റൂ...പാകത്തിന് ഭക്ഷണം ഉണ്ടാക്കി,അത് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചു വരുമ്പോ അടുത്ത ദിവസം പഴയത് എടുത്തു കഴിക്കുന്ന പണി കൂടി അവര്‍ ചെയ്യുന്നുണ്ട്.പുതിയത് എടുത്ത് കഴിച്ചൂടെ എന്നൊക്കെ പറയാം..ഒരാള്‍ അധ്വാനിച്ചു കഷ്ടപ്പെട്ടുണ്ടാക്കിയ ചോറും കറിയും ഒക്കെ കളയുമ്പോ വലിയ ദണ്ണം വരുന്നത് കൊണ്ടാണത്.മാസത്തില്‍ 7 ദിവസവും ആര്‍ത്തവത്തിന്റെ പേരില്‍ അശുദ്ധി കല്പിച്ചു ജീവിക്കേണ്ടി വരുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിനെ പറ്റി വല്ല ചിന്തയും വരണമെങ്കില്‍ പുരുഷന് ആര്‍ത്തവം വരേണ്ടി വരും.എങ്കിലേ ആര്‍ത്തവ ദിവസങ്ങളില്‍ സാമൂഹികമായി കല്പിക്കുന്ന അയിത്തത്തിന്റെ ബുദ്ധിമുട്ടും ആ സമയത്തുള്ള ശാരീരിക മാനസിക പ്രായസങ്ങളും മനസിലാവുകയുള്ളൂ....
ഒരു കാര്യം പറയാം...
ആണ് സമ്പാദിക്കുന്നു
പെണ്ണ് സമ്പാദിക്കുന്നു.
ആണ് വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നു.
പെണ്ണും വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നു.

കൂടെ ഒരു റീഫ്രഷ്‌മെന്റ് എന്ന നിലയില്‍ 2 കൂട്ടര്‍ക്കും വിനോദങ്ങളിലും പങ്കെടുക്കാന്‍ ഉള്ള അവസരം ഉണ്ടാവണം...ഇങ്ങനെ ജീവിക്കാന്‍ പറ്റണം.perfect ആന്‍ഡ് ഹാപ്പി ലൈഫ്..പക്ഷെ ഇത് 2021 ലും പ്രവര്‍ത്തികമായിട്ടില്ല...ഇവിടേം വില്ലന്‍ എന്താണെന്നോ,പെണ്ണുങ്ങള്‍ എന്ത് ചെയ്യണം,അങ്ങോട്ട് പോണോ ഇങ്ങോട്ട് പോണോ,അവര്‍ പഠിക്കണോ വേണ്ടയോ,ഒരു ജോലി പഠിച്ചാല്‍ അത് ചെയ്യാന്‍ വിടണോ വിടണ്ടയോ എന്ന് തുടങ്ങി സകല കാര്യങ്ങളിലും ആണുങ്ങള്‍ തലയിടും...ഇനി അതില്‍ നിന്നെല്ലാം ചങ്ങല പൊട്ടിച്ചു ജോലിക്ക് പോവുകയോ, പഠിക്കാന്‍ പോവുകയോ ചെയ്താല്‍,സ്വന്തമായ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്താല്‍ അവര്‍ പിന്നെ ഒരുമ്പെട്ടവള്‍ ആവും,തന്റേടി ആവും,വേശ്യ ആവും,സകല തെറി വിളികളും കേള്‍പ്പിക്കും... നാട്ടുകാരുടെ മുന്നിലിട്ട് അപമാനിക്കും.ഇതാണ് സംഭവിക്കാറ്എന്ന് വെച്ചാ എന്റെ കേട്ട്യോളെന്ത് ചെയ്യണം എന്ന് ഭര്‍ത്താവ് തീരുമാനിക്കും.എന്റെ പെങ്ങള്‍ എന്ത് ചെയ്യണം ന്ന് ആങ്ങള തീരുമാനിക്കും.എന്റെ മോള്‍ എന്ത് ചെയ്യണം ന്ന് അച്ഛന്‍ തീരുമാനിക്കും...etc...എല്ലാത്തിന്റേം അവസാനം നിന്റെ നന്മക്ക് വേണ്ടിയല്ലേ മോളെ ഞാന്‍ ഇതൊക്കെ പറഞ്ഞത് എന്നൊരു സരോപദേശവും
കുറഞ്ഞ പക്ഷം അപ്പുറത്ത് നില്‍ക്കുന്ന പെണ്ണുങ്ങളൊക്കെ ഒരു വ്യക്തിയാണ്,ഒരു മനുഷ്യന്‍ ആണ് എന്ന ബോധം സ്വയം ഓരോരുത്തരും ആര്‍ജിക്കേണ്ടതുണ്ട്

ഈ പറഞ്ഞവയിലെല്ലാം എക്‌സെപ്ഷണല്‍ ലുകള്‍ ഉണ്ടാകാം, അതൊന്നും മോളില്‍ പറഞ്ഞ കാര്യങ്ങളെ തള്ളികളയനുള്ളതല്ല. മതം,ജാതി,പിന്തുടരുന്ന രാഷ്ട്രീയം ഒക്കെ വേറെയാണെങ്കിലും ആണായി ജനിച്ചു വീണിട്ടുള്ള എല്ലാരും പ്രിവിലേജ്ഡ് ആണ്. ആ പ്രിവിലേജ്ല്‍ അഭിരമിച്ച് വീട്ടിലെ പെണ്ണുങ്ങളോട് നിനക്കൊക്കെ ഈ വീട്ടില്‍ എന്താ പണി എന്നുള്ള സ്ഥിരം ഡയലോഗ് അടിക്കുമ്പോ അതൊരു ഉളുപ്പില്ലായ്മയാണ് എന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും കാണിക്കണം. The great indian kitchen സിനിമ കാണുന്നത് നല്ലതാണ്,ഉള്ളിലുള്ള മെയില്‍ ഈഗോയെ പൊടിച്ചു കളയാന്‍ ഈ സിനിമ കൊണ്ട് സാധിക്കുമെങ്കില്‍...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (22 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (1 hour ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (2 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (2 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (2 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (3 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (4 hours ago)

ഗാസ ചാരക്കൂമ്പാരം  (4 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (4 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (5 hours ago)

Malayali Vartha Recommends