ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്ക്... തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകള്‍, കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്, നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം

ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്ക്... തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകള്‍, കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്, നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
മേപ്പാടി എളമ്പിലേരിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്ന് കരുതുന്നു.എളമ്പലേരി റെയിന്‍കണ്‍ട്രി വില്ലയുടെ എക്‌സ്‌പ്ലോര്‍ വയനാട് ടെന്റ് പാക്കേജിന്റെ ഭാഗമായാണ് ഷഹാനയും ബന്ധവും സുഹൃത്തും വിനോദസഞ്ചാരത്തിനു എത്തിയത്.
റിസോര്‍ട്ട് വളപ്പിലെ ടെന്റില്‍നിന്നു അത്താഴം കഴിച്ചു പുറത്തിറങ്ങവേയാണ് ഷഹാന കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തി നിടെ ആന തുമ്പിക്കൈയ്ക്കു അടിച്ചുവീഴ്ത്തുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അധ്യാപികയാണ് ഇവര്‍. കോഴിക്കോട് ഫാറൂഖ് കോളജില്‍ അധ്യാപികയായിരുന്നു.
https://www.facebook.com/Malayalivartha