വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാവണം നമ്മുടെ ലക്ഷ്യം ; ഇതിനായി ഒരുമയോടെ മുന്നേറാം; റിപ്പബ്ലിക്ക് ദിനത്തിൽ ഗവര്‍ണര്‍
രാജ്യം 72 മത് റിപ്പബ്ലിക്ക് ആഘോഷിക്കുന്ന വേളയിൽ കോവിഡ് പോരാട്ടത്തെ വാഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോവിഡിന് എതിരായ രാജ്യത്തിന്റെ പേരാട്ടം വിജയത്തുമ്ബത്താണെന്ന് അദ്ദേഹം പറഞ്ഞു. .സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ നല്കിയ സന്ദേശത്തിലാണ് ഗവര്‍ണര്‍ ഈ കാര്യം അറിയിച്ചത്. രാജ്യത്താകമാനം കോവിഡ് വാക്സിനേഷന് വലിയ തോതില്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഡേക്ടര്‍മാരും റെക്കോഡ് സമയത്തില്‍ തയ്യാറാക്കിയ രണ്ട് കോവിഡ് വാക്സിനുകള്‍ ലോകത്തിന്റെയാകെ വിശ്വാസം നേടിയെടുത്തിരിക്കുകയാണ് . ഇന്ത്യന്‍ ശാസ്ത്രരംഗത്തെ ഇതിഹാസ മുന്നേറ്റമായി ഇതിനെ ചരിത്രം രേഖപ്പെടുത്തുമെന്നും അദേഹജം പറഞ്ഞു.
വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും ഇതിനായി ഒരുമയോടെ മുന്നേറാമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാവിലെ ഒന്‍പത് മണിക്കാണ് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്, ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്, മേയര്‍ ആര്യാ രാജേന്ദ്രന്, ബിനോയ് വിശ്വം എം. പി, എം. എല്‍. എമാരായ ഒ. രാജഗോപാല്‍, വി. എസ്. ശിവകുമാര്‍, വി. കെ. പ്രശാന്ത്, എം. വിന്‍സെന്റ്, ഗവര്‍ണറുടെ പത്നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്നി കമല, ഗവര്‍ണറുടെ കുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, സേനാ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.സതേണ്‍ എയര്‍കമാന്‍ഡ് സ്ക്വാഡ്രണ്‍ ലീഡര്‍ ബിക്രം സിന്‍ഹയായിരുന്നു പരേഡ് കമാന്‍ഡര്‍. ഗര്‍വാര്‍ റൈഫിള്‍സ് പതിമൂന്നാം ബറ്റാലിയനിലെ ലെഫ്റ്റനന്റ് ഹര്‍കിരത് സിംഗ് റയാത് സെക്കന്റ് ഇന്‍ കമാന്‍ഡായി. ഭാരതീയ കരസേന, വ്യോമസേന, കേന്ദ്ര റിസര്‍വ് പോലീസ്, സ്പെഷ്യല്‍ ആംഡ് പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ്, എന്‍. സി. സി സീനിയര്‍ ഡിവിഷന് ആണ്‍കുട്ടികള്‍, സീനിയര്‍ വിംഗ് പെണ്‍കുട്ടികള്‍ എന്നിവയുടെ ഘടകങ്ങള്‍ അണിനിരന്നു. തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന് എന്നിവയുടെ ബാന്‍ഡുകള്‍ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha