വാര്‍ത്തയിലൂടെ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതായി പരാതി ; മധ്യവയസ്കന് മരിച്ച സംഭവത്തില്‍ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്
മധ്യവയസ്കന് മരിച്ച സംഭവത്തില്‍ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച മധ്യവയസ്കൻ ആയിരുന്നു മരിച്ചത്. കേരള ന്യൂസ് ചാനല്‍ നടത്തുന്ന അണങ്കൂര്‍ കൊല്ലമ്ബടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്ക് എതിരെയാണ് കേസെടുത്തത്.
വാര്‍ത്തയിലൂടെ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതായി ഉളിയത്തടുക്കയിലെ നൗഫല്‍ നല്കിയ പരാതിയില്‍153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പബ്ലിക് കേരള ന്യൂസ് ചാനല്‍ പോലീസ് അടച്ചു പൂട്ടുകയും കംമ്ബ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു. നേരത്തെ ചെമ്മനാട് സ്വദേശി റഫീഖിനെ ചിലര്‍ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ആള്‍ക്കൂട്ട മര്‍ദനമല്ല റഫീഖിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിലപാട്. കേസിലെ പൊലീസ് സമീപനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha