അമ്മൂമ്മയുടെ മരണശേഷവും മുടങ്ങാത്തെ പെൻഷന് കൈപ്പറ്റി ചെറുമകൻ ;ഇപ്പോളിതാ അറസ്റ്റിൽ
എട്ടുവർഷം മുൻപേ മരിച്ച അമ്മൂമ്മയുടെ പെൻഷൻ ഇപ്പോളും കൈപറ്റിക്കൊണ്ടിരുന്ന കൊച്ചുമകൻ അറസ്റ്റിൽ. കെ എസ് ഇ ബി യിൽ നിന്നും വിരമിച്ച അരംഗമുകൾ സ്വദേശി പൊന്നമ്മയുടെ പണമാണ് കൈപറ്റിക്കൊണ്ടിരുന്നത്. നെയ്യാറ്റിൻകര അതിയന്നൂർ അരംഗമുകൾ ബാബു സദനത്തിൽ പ്രജിത്ലാൽബാബു (35) ആണ് അറസ്റ്റിലായത്.
പൊന്നമ്മ മരിച്ചവിവരം എട്ടുവര്‍ഷമായിട്ടും ഇയാൾ കെ എസ് ഇ ബി യിൽ അറിയിക്കാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും പൈസ കൈപ്പറ്റുകയായിരുന്നു. ഇതിനിടയിൽ നെയ്യാറ്റിൻകര ഡിവിഷന് ഓഫീസില്‍ കെ എസ് ഇ ബി ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്ഷന് വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ എസ് ഇ ബി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായിഅറിഞ്ഞത് .
https://www.facebook.com/Malayalivartha